Saturday February 23rd, 2019 - 4:40:pm
topbanner

സോളാര്‍ കേസ്: പരസ്യ ചര്‍ച്ചയ്ക്കില്ലെന്ന് സുധീരന്‍

Anju NC
സോളാര്‍ കേസ്: പരസ്യ ചര്‍ച്ചയ്ക്കില്ലെന്ന് സുധീരന്‍

തിരുവനന്തപുരം: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് പരസ്യ ചര്‍ച്ചയ്ക്കില്ലെന്ന് കെ.പി.സി.സി മുന്‍ പ്രസിഡന്റ് വി.എം സുധീരന്‍. കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തു വന്നതിനു ശേഷമുള്ള സാഹചര്യം ഗൗരവമുള്ളതാണ്. ഇത് കേന്ദ്രനേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും സുധീരന്‍ പറഞ്ഞു. പാര്‍ട്ടി വേദികളില്‍ ഇതു സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ ഉണ്ടാകുമെന്നാണ് കരുതുന്നതെന്നും സുധീരന്‍ പറഞ്ഞു.

സോളാര്‍ വിഷയത്തില്‍ മുതിര്‍ന്ന നേതാക്കളുമായി കൂടിയാലോചനകള്‍ വേണ്ടിവരുമെന്ന് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തിയ രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിരുന്നു. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍, വി.എം സുധീരന്‍, വി.ഡി സതീശന്‍ എന്നിവരുമായാണ് രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തിയത്.

Viral News

English summary
vm sudheeran react in solar commission report
topbanner

More News from this section

Subscribe by Email