Wednesday September 26th, 2018 - 4:25:pm
topbanner

മുഖ്യമന്ത്രി ആത്മാഭിമാനം ഉണ്ടെങ്കില്‍ ആഭ്യന്തരവകുപ്പ് ഒഴിയണം: വി.എം. സുധീരന്‍

rajani v
മുഖ്യമന്ത്രി ആത്മാഭിമാനം ഉണ്ടെങ്കില്‍ ആഭ്യന്തരവകുപ്പ് ഒഴിയണം: വി.എം. സുധീരന്‍

തിരുവനന്തപുരം മുഖ്യമന്ത്രി പിണറായി വിജയന് മാനാഭിമാനം തെല്ലെങ്ങിലുമുണ്ടെങ്കില്‍ ഇനിയെങ്കിലും ആഭ്യന്തര വകുപ്പിന്റെ ചുമതലയില്‍ നിന്ന് സ്വയം ഒഴിയാന്‍ അദ്ദേഹഗം തയാറാകണമെന്ന് വി.എം.സുധീരന്‍.മണ്ണാര്‍ക്കാട് യൂത്ത് ലീഗ് പ്രവര്‍ത്തകനായ സഫീറിനെ കുത്തിക്കൊലപ്പെടുത്തിയ സാഹചര്യത്തിലാണ് സുധീരന്‍ ഈ ആവശ്യം ഉന്നയിച്ചത്.

ആഭ്യന്തരവകുപ്പ് കൈക്കാര്യം ചെയ്യുന്നതില്‍ മുഖ്യമന്ത്രി ദയനീയ പരാജയമാണെന്ന പൊതുവികാരം കൂടുതല്‍ ശക്തിപ്പെടുകയാണ്. കൊലയാളികള്‍ക്കെതിരെ കര്‍ശനവും മാതൃകാപരവുമായ നടപടികള്‍ ഉണ്ടാകണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.

ശുഹൈബിനെ കൊലപ്പെടുത്തിയതിന്റെ ആഘാതത്തില്‍ നിന്നും കേരളം മുക്തമാകുന്നതിന് മുമ്പുതന്നെ ഇത്തരത്തിലൊരു കൊലപാതകമുണ്ടായത് ക്രമസമാധാനനിലയുടെ സമ്പൂര്‍ണ്ണ തകര്‍ച്ചയാണ് വ്യക്തമാക്കുന്നതെന്ന് സുധീരന്‍ പറഞ്ഞു.

English summary
vm sudheeran critized pinarayi vijayan
topbanner

More News from this section

Subscribe by Email