Thursday September 20th, 2018 - 8:48:am
topbanner
Breaking News

മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിങ് ചെയര്‍മാനെ ആക്ഷേപിച്ച മുഖ്യമന്ത്രിയുടെ നടപടി അപക്വം: വി എം സുധീരന്‍

rajani v
മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിങ് ചെയര്‍മാനെ ആക്ഷേപിച്ച മുഖ്യമന്ത്രിയുടെ നടപടി അപക്വം: വി എം സുധീരന്‍

തിരുവനന്തപുരം: മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിങ് ചെയര്‍മാനെ ആക്ഷേപിച്ചതിലൂടെ മുഖ്യമന്ത്രി തരംതാഴുകയാണെന്ന് വി എം സുധീരന്‍.മനുഷ്യാവകാശ കമ്മീഷന്‍ പറയുന്നതിലെ വസ്തുതകള്‍ കണക്കിലെടുത്ത് സ്വയം തെറ്റ് തിരുത്തുന്നതിന് പകരം സത്യം പറയുന്നവരെ വാക്കുകള്‍കൊണ്ട് വേട്ടയാടുന്ന മുഖ്യമന്ത്രി തന്റെ അസഹിഷ്ണുതയാണ് അതിലൂടെ പ്രകടിപ്പിച്ചതെന്നും സുധീരന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ജില്ലാ ജഡ്ജി എന്ന നിലയില്‍ പ്രശസ്തമായ സേവനത്തിന് ശേഷം സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിങ് ചെയര്‍മാന്‍ എന്ന നിലയില്‍ ഫലപ്രദമായി പ്രവര്‍ത്തിച്ചു വരുന്ന ശ്രീ മോഹന്‍ദാസിനെ ആക്ഷേപിച്ച മുഖ്യമന്ത്രിയുടെ നടപടി അപക്വവും താന്‍ വഹിക്കുന്ന സ്ഥാനത്തിന് യോജിക്കാത്തതും തരംതാണതുമാണ്.

സത്യം കണ്ടെത്തുകയും അതിന്മേല്‍ ഉചിതമായ നടപടി സ്വീകരിച്ച് മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുകയാണ് കമ്മീഷന്റെ പണി. അതാണ് ഫലപ്രദമായി അദ്ദേഹം നിറവേറ്റുന്നത്. മനുഷ്യാവകാശ കമ്മീഷന്‍ പറയുന്നതിലെ വസ്തുതകള്‍ കണക്കിലെടുത്ത് സ്വയം തെറ്റ് തിരുത്തുന്നതിന് പകരം സത്യം പറയുന്നവരെ വാക്കുകള്‍കൊണ്ട് വേട്ടയാടുന്ന മുഖ്യമന്ത്രി തന്റെ അസഹിഷ്ണുതയാണ് അതിലൂടെ പ്രകടിപ്പിച്ചത്.

വ്യവസ്ഥാപിത മനുഷ്യാവകാശ സംവിധാനത്തെ അപഹസിച്ചും ഭീഷണിപ്പെടുത്തിയും ചുമതലകള്‍ നിര്‍വഹിക്കുന്നതില്‍നിന്നും പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്ന മുഖ്യമന്ത്രിയുടെ വാക്കുകളില്‍ സ്വേച്ഛാധികാരിയുടെ സ്വരമാണ് ഉയര്‍ന്നു കാണുന്നത്.

 

Read more topics: vm sudheeran, critized, pinarayi
English summary
vm sudheeran critized pinarayi
topbanner

More News from this section

Subscribe by Email