തിരുവനന്തപുരം: രണ്ടു തവണ മന്ത്രിയും ആറ് തവണ എംഎല്‍എയും സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ ആദ്യ സെക്രട്ടറിയുമായിരുന്ന പിഎസ് നടരാജപിള്ളയെ ഏതോ ഒരു പിള്ളയെന്ന് വിളിച്ച് അധിക്ഷേപിച്ച മുഖ്യമന്ത്രി പിണറായി വിജയന് മാപ്പ് പറയണമെന്ന് കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്. നടരാജപിള്ളയുടെ മകന് വെങ്കിടേശന്റെ പേരൂര്‍ക്കടയിലെ വസതി സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സുധീരന്.
ആദരണീയനായ നടരാജപിള്ളയെ ഇത്തരത്തില്‍ മുഖ്യമന്ത്രി അപമാനിച്ചത് പദവിക്ക് ചേര്‍ന്ന പ്രവര്‍ത്തിയല്ല. മുഖ്യമന്ത്രി തെറ്റ് തിരുത്താന്‍ തയാറാകണം. ഇത്രയധികം തെറ്റുകള്‍ ചെയ്യുകയും അഴിമതി നടത്തുകയും ചെയ്ത ലോ അക്കാഡമി മാനേജ്മെന്റിനെ സഹായിക്കാന്‍ മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും എന്തിനാണ് വ്യാഗ്രത കാണിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.