Thursday June 21st, 2018 - 7:33:pm
topbanner
Breaking News

രാജിവെച്ചത് സമ്മര്‍ദ്ദം താങ്ങാനാവാതെ; നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണം ഗ്രൂപ്പിന്റെ അതിപ്രസരമെന്ന് വി.എം സുധീരന്‍

rajani v
രാജിവെച്ചത് സമ്മര്‍ദ്ദം താങ്ങാനാവാതെ; നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണം ഗ്രൂപ്പിന്റെ അതിപ്രസരമെന്ന് വി.എം സുധീരന്‍

തിരുവനന്തപുരം: കെ.പി.സി.സിഅധ്യക്ഷ സ്ഥാനം രാജിവെക്കേണ്ടി വന്നത് ഗ്രൂപ്പ് മാനേജര്‍ന്മാരുടെ പീഡനം മൂലമെന്ന് വി.എം സുധീരന്‍. എല്ലാ കാലത്തും താന്‍ ഗ്രൂപ്പ് വൈരത്തിന് ഇരയായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംഘടനാ സംവിധാനത്തില്‍ പിഴവു സംഭവിച്ചു.

പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാനാവാതെ വന്നു. ഇതാണ് തന്റെ രാജിക്കുള്ള കാരണമെന്നും അദ്ദേഹം പറഞ്ഞു. ഗ്രൂപ്പിന്റെ അതിപ്രസരമാണ് നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.പാര്‍ട്ടിയിലെ തീരുമാനങ്ങള്‍ ഏകപക്ഷീയമായി വരരുത്.

രാജ്യസഭാ സീറ്റുകളുടെ തീരുമാനം തെറ്റു തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസങ്ങളിലായി പ്രതിഫലിച്ച കോണ്‍ഗ്രസിന്റെ വികാരത്തെ ഒരു പാഠമായി ഉള്‍ക്കൊണ്ട് തെറ്റ് തിരുത്തി മുന്നോട്ട് പോകേണ്ടതുണ്ട്.

താഴെ തട്ടിലുള്ള ശരിയായി പ്രവര്‍ത്തിക്കുന്ന പ്രവര്‍ത്തകര്‍ക്ക് അംഗീകാരം കിട്ടണമെന്നും അവരെ പ്രോത്സാഹിപ്പിക്കണമെന്നും സുധീരന്‍ പറഞ്ഞു. നല്ല പ്രവര്‍ത്തകരെ മാറ്റി ഗ്രൂപ്പ് മാനേജര്‍ന്മാര്‍ക്ക് ഇഷ്ടമുള്ളവരെ വെക്കുന്ന പ്രവണതയാണ് വരുന്നത്. അത്തരം പ്രവര്‍ത്തനങ്ങളാണ് പാര്‍ട്ടിയെ പ്രതികൂലമായി ബാധിച്ചത്.

English summary
vm sudheeran critized party approch

More News from this section

Subscribe by Email