Monday November 19th, 2018 - 12:50:pm
topbanner

മദ്യമല്ല ജനങ്ങള്‍ക്ക് ആവശ്യം കുടിവെള്ളമെന്ന് വി.എം.സുധീരന്‍

rajani
മദ്യമല്ല ജനങ്ങള്‍ക്ക് ആവശ്യം കുടിവെള്ളമെന്ന് വി.എം.സുധീരന്‍

തിരുവനന്തപുരം: വേനല്‍ചൂടില്‍ ദുരിതംപേറുന്ന ജനങ്ങള്‍ക്കാവശ്യം മദ്യമല്ല കുടിവെള്ളവും ഭക്ഷിക്കാന്‍ അരിയുമാണെന്ന് കെ.പി.സി.സി മുന്‍ അദ്ധ്യക്ഷന്‍ വി.എം. സുധീരന്‍. കുടപ്പനക്കുന്നിലെ മദ്യവില്‍പനശാല ഗൗരീശപട്ടത്തേക്ക് മാറ്റിസ്ഥാപിക്കാനുള്ള കണ്‍സ്യൂമര്‍ഫെഡിന്റെ നീക്കത്തിനെതിരെ നാട്ടുകാര്‍ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജനങ്ങള്‍ക്ക് വേണ്ടാത്ത മദ്യശാലകളെ അവരില്‍ അടിച്ചേല്‍പ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സ്വസ്ഥമായി ജീവിക്കാനുള്ള ജനങ്ങളുടെ താല്‍പര്യത്തെ സര്‍ക്കാര്‍ നിഷേധിക്കുന്നു. ജനങ്ങളുടെ ജീവിതം എങ്ങനെപോയാലും കുഴപ്പമില്ല, സര്‍ക്കാരിന് പണംകിട്ടണമെന്ന പടിവാശി മാത്രമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ബാറുടമകള്‍ക്ക് വേണ്ടി ചില റോഡുകള്‍ തന്നെ ഡീ നോട്ടിഫൈ ചെയ്തു.നഗരത്തിലെ പി.ഡബ്ലിയു.ഡി റോഡുകള്‍ അവരുടെതല്ലെന്ന് വരുത്തിതീര്‍ത്തു. ഇങ്ങനെ മദ്യശാലകള്‍ക്ക് വേണ്ടി സര്‍ക്കാര്‍ പല കളികളും നടത്തുന്നു. ജനങ്ങളെ മദ്യംകുടിപ്പിച്ചെ അടങ്ങൂവെന്ന വാശിയിലാണ്.

വലിയ സാമ്പത്തിക നഷ്ടം ഉണ്ടായെന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ പറയുന്നത്. മദ്യത്തിന്റെ വിപത്ത് കാരണം ഓരോ ദിവസവും ജനങ്ങള്‍ക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തിക നഷ്ടത്തെക്കുറിച്ച് സര്‍ക്കാര്‍ മിണ്ടുന്നില്ല.

 

English summary
vm sudheeran critized kerala government
topbanner

More News from this section

Subscribe by Email