Sunday December 16th, 2018 - 11:32:am
topbanner

ശബരിമല സ്ത്രീ പ്രവേശനം; സര്‍ക്കാര്‍ ഹിതപരിശോധന നടത്തണമായിരുന്നുവെന്ന് വിഎം സുധീരന്‍

JB
ശബരിമല സ്ത്രീ പ്രവേശനം; സര്‍ക്കാര്‍ ഹിതപരിശോധന നടത്തണമായിരുന്നുവെന്ന് വിഎം സുധീരന്‍

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ഹിതപരിശോധന നടത്തണമായിരുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍. ഗുരുവായൂര്‍ സത്യാഗ്രഹ സമരങ്ങളുടെ കാലത്ത് ഹിതപരിശോധന നടത്തിയിരുന്നു. കേരളത്തിന്റെ പുരോഗതിയെ തകര്‍ത്തുകൊണ്ട് സംഘശക്തിയിലേക്ക് എത്തിച്ചത് സര്‍ക്കാരാണ്. എന്തുകൊണ്ട് ശബരിമല വിഷയത്തില്‍ ഹിതപരിശോധന നടത്തിയില്ലെന്നും അദ്ദേഹം ചോദിച്ചു.

ശബരിമല വിഷയത്തില്‍ പല പ്രതികളുണ്ട്. അതില്‍ ഒരാള്‍ സര്‍ക്കാരാണ്. വൈകാരികമായ പ്രശ്‌നത്തില്‍ പക്വതയോടെ ഇടപെടേണ്ടിയിരുന്നു. സമാധാന അന്തരീക്ഷം തകരാതെ സര്‍ക്കാരിന് അത് കൈകാര്യം ചെയ്യാമായിരുന്നു. സര്‍വകക്ഷി യോഗവും ചര്‍ച്ചകളും ആദ്യഘട്ടത്തില്‍ നടത്തിയിരുന്നുവെങ്കില്‍ ഇത്ര സംഘര്‍ഷം ഉണ്ടാവില്ലായിരുന്നു. ആരോടും ആലോചിക്കാതെ റിവ്യൂഹര്‍ജി നല്‍കില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു.
താന്‍ കത്ത് നല്‍കിയിരുന്നു.

 

 

 

 

 

English summary
vm sudheeran comment on sabarimala issue
topbanner

More News from this section

Subscribe by Email