Friday September 21st, 2018 - 5:33:pm
topbanner
Breaking News

കായല്‍ നികത്തൽ: തോമസ് ചാണ്ടിയെ മന്ത്രിസഭയില്‍നിന്ന് മാറ്റിനിര്‍ത്തി അന്വേഷിക്കണമെന്ന് വി.എം.സുധീരന്‍

suvitha
കായല്‍ നികത്തൽ: തോമസ് ചാണ്ടിയെ മന്ത്രിസഭയില്‍നിന്ന് മാറ്റിനിര്‍ത്തി അന്വേഷിക്കണമെന്ന് വി.എം.സുധീരന്‍

കോട്ടയം: നിയമവിരുദ്ധമായി കായല്‍നികത്തിയതെന്നടക്കമുള്ള ഗുരുതരമായ ആക്ഷേപങ്ങള്‍ ഉയര്‍ന്ന തോമസ് ചാണ്ടിയെ മന്ത്രിസഭയില്‍നിന്ന് മാറ്റിനിര്‍ത്തി അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്‍. മന്ത്രി ആരോപണ വിധേയനായിട്ടും മുഖ്യമന്ത്രി പിണറായി വിജയന്‍ നിഷ്‌ക്രിയ നിലപാടാണ് സ്വീകരിക്കുന്നത്. ഇത് തിരുത്തണം. ആക്ഷേപങ്ങളെക്കുറിച്ച് വസ്തുനിഷ്ഠമായ അന്വേഷണം നടത്തണം.

മുഖ്യമന്ത്രി ഉത്തരവാദിത്വം നിറവേറ്റാന്‍ തയാറാകണം. അഴിമതിക്കെതിരെ വലിയ വായില്‍ സംസാരിച്ച പിണറായി വിജയന്‍ അധികാരത്തിലെത്തിയപ്പോള്‍ ഇത്തരക്കാരെ സംരഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. ഇ.പി.ജയരാജനെ മന്ത്രി സഭയില്‍നിന്ന് മാറ്റി നിര്‍ത്തിയ പിണറായി എന്തുകൊണ്ട് തോമസ് ചാണ്ടിയോട് ഇതേ നിലപാട് സ്വീകരിക്കുന്നില്ല. ഇത് സംശയാസ്പദമാണ്.

യു.ഡി.എഫ് വിപുലീകരിക്കാനുള്ള ചര്‍ച്ചകള്‍ നടക്കുകയാണ്.യു.ഡി.എഫില്‍ നിലവില്‍ എല്ലാ പാര്‍ട്ടികളും തമ്മില്‍ മികച്ച ബന്ധമാണുള്ളത്. പ്രതിപക്ഷനേതാവിന്റെ യാത്രയോടെ യു.ഡി.എഫ് ശക്തിപ്പെടുമെന്നും അദേഹം കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു

 

English summary
vm sudheeran allegation against thomas chandy
topbanner

More News from this section

Subscribe by Email