Wednesday November 14th, 2018 - 4:52:pm
topbanner

സോളാര്‍ കേസ്: ഉമ്മന്‍ചാണ്ടിക്ക് വീഴ്ച പറ്റിയെന്ന് സുധീരന്‍

Anju NC
സോളാര്‍ കേസ്: ഉമ്മന്‍ചാണ്ടിക്ക് വീഴ്ച പറ്റിയെന്ന് സുധീരന്‍

തിരുവനന്തപുരം: സോളാര്‍ കേസ് കൈകാര്യം ചെയ്യുന്നതില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് വീഴ്ച പറ്റിയെന്ന് മുന്‍ കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍. സോളാര്‍ കേസിനെ ഒറ്റക്കെട്ടായി നേരിടാന്‍ ഇന്നു ചേര്‍ന്ന കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയിലാണ് സുധീരന്റെ പ്രസ്താവന. കേസ് ഒറ്റക്കെട്ടായി നേരിടണമോയെന്ന് ഒന്നു കൂടി ആലോചിക്കണമെന്ന് സുധീരന്‍ ആവശ്യപ്പെട്ടു.

സോളാര്‍ കേസിലെ പ്രതികള്‍ക്ക് ഉമ്മന്‍ചാണ്ടിയുടെ ഓഫീസ് വഴിവിട്ട് സഹായം നല്‍കിയെന്നും ഉമ്മന്‍ചാണ്ടി ജാഗ്രത കാണിച്ചിരുന്നെങ്കില്‍ കേസ് ഇത്രത്തോളം വഷളാകില്ലെന്നും സുധീരന്‍ കുറ്റപ്പെടുത്തി. അതേസമയം, ഉമ്മന്‍ചാണ്ടിക്കെതിരായ ലൈംഗികാരോപണം വിശ്വസിക്കുന്നില്ലെന്നും സുധീരന്‍ പറഞ്ഞു.

എന്നാല്‍ കേസിനെ രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ എം.എം ഹസന്‍ മാധ്യമങ്ങളോട് പറഞ്ഞു. നിയമപരമായി കേസിനെ നേരിടാന്‍ നിയമവിദഗ്ദരുമായി കൂചിയാലോചിക്കും.

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെതിരെ പ്രത്യക്ഷ സമര പരിപാടികളിലേക്ക് പോകുന്നതിനെയും സുധീരന്‍ എതിര്‍ത്തു. ഈ സാഹചര്യത്തില്‍ സമരത്തിനിറങ്ങിയാല്‍ അത് തെറ്റായ സന്ദേശമാകും ജനങ്ങള്‍ക്ക് നല്‍കുക. പകരം നിയമപരമായ മാര്‍ഗങ്ങള്‍ ആരായുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തുന്ന ജാഥയില്‍ സോളാര്‍ വിഷയം ചര്‍ച്ചയാക്കണമെന്നും സുധീരന്‍ നിര്‍ദേശിച്ചു.

English summary
vm sudheeran against oommen chandi in solar case
topbanner

More News from this section

Subscribe by Email