Wednesday November 14th, 2018 - 6:47:am
topbanner

'അഭിനവ ഹിറ്റ്‌ലറാ'യ നരേന്ദ്രമോഡിയുടെ കീഴിലിരുന്ന് ഇന്ദിരാഗാന്ധിയെ ആക്ഷേപിക്കുന്ന അരുണ്‍ ജെയ്റ്റ്ലിയുടെ നടപടി പരിഹാസ്യമാണ്, അപലപനീയമാണ്: വി.എം. സുധീരൻ ജെയ്റ്റ്‌ലി ഇന്ദിരാഗാന്ധിയെ ആക്ഷേപിക്കുന്നതിനു മുമ്പ് കണ്ണാടിയില്‍ സ്വന്തം മുഖം നോക്കട്ടെ.....

NewsDesk
'അഭിനവ ഹിറ്റ്‌ലറാ'യ നരേന്ദ്രമോഡിയുടെ കീഴിലിരുന്ന് ഇന്ദിരാഗാന്ധിയെ ആക്ഷേപിക്കുന്ന അരുണ്‍ ജെയ്റ്റ്ലിയുടെ നടപടി പരിഹാസ്യമാണ്, അപലപനീയമാണ്: വി.എം. സുധീരൻ ജെയ്റ്റ്‌ലി ഇന്ദിരാഗാന്ധിയെ ആക്ഷേപിക്കുന്നതിനു മുമ്പ് കണ്ണാടിയില്‍ സ്വന്തം മുഖം നോക്കട്ടെ.....

'അഭിനവ ഹിറ്റ്‌ലറാ'യ നരേന്ദ്രമോഡിയുടെ കീഴിലിരുന്ന് ഇന്ദിരാഗാന്ധിയെ ആക്ഷേപിക്കുന്ന അരുണ്‍ ജെയ്റ്റ്ലിയുടെ നടപടി പരിഹാസ്യമാണ്, അപലപനീയമാ ണെന്നും വി.എം. സുധീരൻ, ഫേസ്ബുക് പോസ്റ്റിലൂടെയാണ് സുധീരൻ രൂക്ഷമായി വിമര്ശിച്ചത്.

വി.എം. സുധീരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

അസഹിഷ്ണുതയുടെ ആള്‍രൂപമായി, ജനാധിപത്യ-മതേതര മൂല്യങ്ങളുടെ ആരാച്ചാരായി, ഭരണകൂട വര്‍ഗീയതയുടെ വിഷം വമിപ്പിച്ചുകൊണ്ട് ഇഷ്ടമില്ലാത്തവരെ വകവരുത്തുന്നതിന് സര്‍വ്വ സന്നാഹങ്ങളും ഒരുക്കികൊടുക്കുന്ന 'അഭിനവ ഹിറ്റ്‌ലറാ'യ നരേന്ദ്രമോഡിയുടെ കീഴിലിരുന്ന് ഇന്ദിരാഗാന്ധിയെ ആക്ഷേപിക്കുന്ന അരുണ്‍ ജെയ്റ്റ്ലിയുടെ നടപടി പരിഹാസ്യമാണ്, അപലപനീയമാണ്.

ലോക സാമ്പത്തികരംഗം ചീട്ടുകൊട്ടാരം പോലെ തകര്‍ന്നപ്പോഴും ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ തകരാതെ പോയതിന് കാരണം ബാങ്ക് ദേശസാല്‍ക്കരണം പോലെയുള്ള ഇന്ദിരാഗാന്ധിയുടെ ദീര്‍ഘവീക്ഷണത്തോടെയുള്ള നടപടികളായിരുന്നു.

അതേസമയം നോട്ട് പിന്‍വലിക്കല്‍ പോലുള്ള ഭ്രാന്തന്‍ നടപടികളിലൂടെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലൊടിച്ച മോഡിയുടെ മുഖ്യ കാര്യസ്ഥനായ ജെയ്റ്റ്‌ലി ഇന്ദിരാഗാന്ധിയെ ആക്ഷേപിക്കുന്നതിനു മുമ്പ് കണ്ണാടിയില്‍ സ്വന്തം മുഖം നോക്കട്ടെ.

Read more topics: vm sudheeran, against, arun jaitley
English summary
vm sudheeran against arun jaitley
topbanner

More News from this section

Subscribe by Email