Saturday September 22nd, 2018 - 1:13:pm
topbanner

വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്; സ്ത്രീ അറസ്റ്റില്‍

NewsDesk
വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്; സ്ത്രീ അറസ്റ്റില്‍

മൂന്നാര്‍: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്തെന്ന പരാതിയില്‍ സ്ത്രീ അറസ്റ്റില്‍. ചേര്‍ത്തല കഞ്ഞിക്കുഴി വില്ലേജില്‍ എസ്.എന്‍. പുരം പുത്തന്‍പുരയ്ക്കല്‍ വീട്ടില്‍ നിര്‍മല ജേക്കബി (56) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

വിസ വാഗ്ദാനം ചെയ്ത് 6,55,000 രൂപ തട്ടിയെടുത്തെന്ന മാങ്കുളം സ്വദേശി എല്‍ദോസ് മൂന്നാര്‍ എഎസ്പിക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഇവരെ വൈറ്റില ഹബ്ബില്‍ നിന്നും അറസ്റ്റ് ചെയ്തത്. ആസ്‌ട്രേലിയ, കാനഡ തുടങ്ങിയ രാജ്യങ്ങളില്‍ ജോലി സാധ്യതയുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് പണം കൈക്കലാക്കിയത്.

പോലീസ് അന്വേഷണം തുടങ്ങി മാസങ്ങള്‍ കഴിഞ്ഞിട്ടും പ്രതിയെക്കുറിച്ച് വിവരം ലഭിച്ചില്ല. തുടര്‍ന്ന്, പോലീസിന്റെ സഹായത്തോട ഇമെയില്‍ വിലാസമുണ്ടാക്കി വിദേശത്തേക്ക് ആളെ അയയ്ക്കുന്ന ഏജന്റാണെന്നും ജോലിക്കാരെ ആവശ്യമുണ്ടെന്നും നിങ്ങളുടെ പക്കല്‍ ആളുണ്ടെങ്കില്‍ അറയിക്കണന്നെും കാട്ടി നിര്‍മലയ്ക്കു സന്ദേശം അയച്ചു. ദിവസങ്ങള്‍ക്കുള്ളില്‍ പ്രതിയുടെ കൈവശം ഒന്‍പതു പേര്‍ ഉള്ളതായി മറുപടി ലഭിച്ചു.

തുടര്‍ന്ന് വിസയുമായി ബന്ധപ്പെട്ട് ഇടപാടുകള്‍ നടത്താനുണ്ടെന്നും നിര്‍മ്മലയോട് വൈറ്റിലയില്‍ എത്താനും ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് വൈറ്റിലയില്‍ എത്തിയ നിര്‍മലയെ വേഷം മാറി നിന്നിരുന്ന സിപിഒ മാരായ സിജോ ജോസഫ്, പി എസ് ഷാജിത എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.

പ്രതിയുടെ പക്കല്‍നിന്നു നിരവധി പാസ്‌പോര്‍ട്ടുകളും ബയോഡേറ്റകളും കണ്ടെടുത്തു. തിരുവനന്തപുരം, പാലക്കാട് തുടങ്ങിയ ജില്ലകള്‍ കേന്ദ്രീകരിച്ചാണ് ഇവര്‍ പ്രവര്‍ത്തിച്ചുവന്നിരുന്നത്. അടിമാലി സ്‌റ്റേഷനില്‍ ചെക്ക് കേസിലും ഇവര്‍ക്കെതിരെ വാറണ്ട് ഉണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ ദേവികുളം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

കോഴിക്കോട്: പീഡനക്കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതി ജില്ലാ ജയിലില്‍ മരിച്ച നിലയില്‍

17 കാരന് 71 കാരിയുമായി പ്രണയവിവാഹം

ചെലവ് നല്‍കുന്നില്ല; ഭാര്യ കൈകുഞ്ഞുമായി ഭര്‍ത്താവിന്റെ വീട്ടുപടിക്കല്‍ കുത്തിയിരുപ്പു സമരത്തില്‍

Read more topics: visa, case, woman, arrest, kochi
English summary
visa fraud case; woman arrested in kochi
topbanner

More News from this section

Subscribe by Email