Saturday May 25th, 2019 - 1:15:pm
topbanner
topbanner

നിപ്പാ വൈറസ്: തിരുവനന്തപുരം മെഡിക്കല്‍കോളേജില്‍ ഒരാള്‍ നിരീക്ഷണത്തില്‍

rajani v
നിപ്പാ വൈറസ്: തിരുവനന്തപുരം മെഡിക്കല്‍കോളേജില്‍ ഒരാള്‍ നിരീക്ഷണത്തില്‍

തിരുവനന്തപുരം: പകര്‍ച്ച പനിയുടെ ലക്ഷണത്തെ തുടര്‍ന്ന് ഒരാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ . ഇയാള്‍ക്ക് നിപ്പാ വൈറസ് ബാധയുടെ മറ്റ് ലക്ഷണങ്ങള്‍ ഒന്നും കണ്ടെത്തിയിട്ടില്ല.

പൂജപ്പുരയില്‍ പഠിക്കുന്ന മലപ്പുറം സ്വദേശിയായ 21 വയസായ യുവാവാണ് നിരീക്ഷണത്തിലുള്ളത്.ഇയാള്‍ കഴിഞ്ഞ ദിവസം കോഴിക്കോട് പോയി വന്ന ശേഷം പനി വന്നതിനെ തുടര്‍ന്നാണ് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി എത്തിയത്.

എന്നാല്‍ രക്തസാമ്പിളുകളഉം മറ്റ് സ്രവങ്ങളും പരിശോധിച്ചതില്‍ നിന്നും ഇയാള്‍ക്ക് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു. സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി കടുത്ത പനിയും തലവേദനയുമായി മെഡിക്കല്‍ കോളേജില്‍ എത്തുന്ന എല്ലാ രോഗികളുടെ രക്തസാമ്പിളുകളും മറ്റ് ശരീരസ്രവങ്ങളും വിദഗ്ധ പരിശോധനയ്ക്കായി ബയോളജിക്കല്‍ ലാബിലേയ്ക്ക് അയക്കുന്നുണ്ട്.

Read more topics: virus, tvm, one person, observation
English summary
virus tvm one person observation
topbanner

More News from this section

Subscribe by Email