Friday September 21st, 2018 - 3:32:pm
topbanner
Breaking News

കോലിയും രവിശാസ്ത്രിയും കുരുക്കില്‍; ബിസിസിഐ വിശദീകരണം ചോദിച്ചേക്കും

NewsDesk
കോലിയും രവിശാസ്ത്രിയും കുരുക്കില്‍; ബിസിസിഐ വിശദീകരണം ചോദിച്ചേക്കും

ന്യൂഡല്‍ഹി: തെറ്റായ തീരുമാനത്തിലൂടെ ഇന്ത്യയെ നാണംകെട്ട തോല്‍വിയിലേക്ക് നയിച്ചതിന്റെ ഉത്തരവാദിത്വം ക്യാപ്റ്റന്‍ വിരാട് കോലിക്കും പരിശീലകന്‍ രവിശാസ്ത്രിക്കുമാണെന്ന് ബിസിസിഐ.

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ തോറ്റ രീതി ബിസിസിഐയെ ചൊടിപ്പിക്കുകയാണ്. കാലാവസ്ഥ അനുകൂലമല്ലാതിരുന്നിട്ടും സ്പിന്നര്‍ കുല്‍ദീപ് യാദവിനെ ഉള്‍പ്പെടുത്തി ഉമേഷ് യാദവിനെ പുറത്താക്കിയത് ഏറെ വിവാദത്തിനിടയാക്കിക്കഴിഞ്ഞു.

മാത്രമല്ല, രണ്ടു ടെസ്റ്റുകളിലും ബാറ്റ്‌സ്മാന്മാര്‍ റണ്‍സെടുക്കുന്നതില്‍ പരാജയപ്പെട്ടതും ആരാധകരുടെ രോഷത്തിനിടയാക്കിയിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിലും പ്രകടനം മോശമായാല്‍ കടുത്ത നടപടിയുണ്ടായേക്കുമെന്നാണ് സൂചന.

ബാറ്റിങ് കോച്ച് സഞ്ജയ് ബംഗാര്‍, ഫീല്‍ഡിങ് കോച്ച് ആര്‍. ശ്രീധര്‍ എന്നിവരുടെ മികവും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. ശ്രീധര്‍ ഫീല്‍ഡിങ് കോച്ച് ആയതിനുശേഷം ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ 50 ക്യാച്ചുകളാണ് സ്ലിപ്പില്‍ മാത്രം വിട്ടുകളഞ്ഞത്. സെലക്ടര്‍മാരില്‍ ഒരാളെങ്കിലും വിദേശ പര്യടനങ്ങളില്‍ ടീം മാനേജ്‌മെന്റിന്റെ ഭാഗമാകണമെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗാവസ്‌കര്‍ ആവശ്യപ്പെട്ടു കഴിഞ്ഞു.

രണ്ടാം ടെസ്റ്റിനിടെ പുറംവേദന മൂലം വിഷമിച്ച കോലി മൂന്നാം ടെസ്റ്റിനുണ്ടാവുമോയെന്ന കാര്യത്തില്‍ ഉറപ്പില്ല. പകരം ടീമിനെ നയിക്കേണ്ട അജിങ്ക്യ രഹാനെയാകട്ടെ ടീമില്‍പ്പോലും ഉറപ്പില്ലാത്ത നിലയിലും.

English summary
Virat Kohli, Ravi Shastri's roles under BCCI scanner after England Test routs
topbanner

More News from this section

Subscribe by Email