Sunday August 18th, 2019 - 10:27:am
topbanner
topbanner

2016ല്‍ വീണ ആറംമുളയില്‍ പരാജയപ്പെടുമെന്ന് ഏഷ്യാനെറ്റ് ന്യൂസ് സര്‍വേ നടത്തിയിട്ടില്ല; വീണ ജോര്‍ജിന് മറുപടിയുമായി വിനു.വി.ജോണ്‍

JB
2016ല്‍ വീണ ആറംമുളയില്‍ പരാജയപ്പെടുമെന്ന് ഏഷ്യാനെറ്റ് ന്യൂസ് സര്‍വേ നടത്തിയിട്ടില്ല; വീണ ജോര്‍ജിന് മറുപടിയുമായി വിനു.വി.ജോണ്‍

 

തിരുവനന്തപുരം: 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ വീണ ജോര്‍ജ് പരാജയപ്പെടുമെന്ന് ഏഷ്യാനെറ്റ് ന്യൂസ് സര്‍വ്വേകള്‍ പ്രവചിച്ചിട്ടില്ലെന്ന് ഏഷ്യാനെറ്റ് ന്യൂസ് സീനിയര്‍ കോ ഓഡിനേറ്റിംഗ് എഡിറ്റര്‍ വിനു.വി.ജോണ്‍. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ അഭിപ്രായ സര്‍വേയെക്കുറിച്ചുള്ള വീണാ ജോര്‍ജിന്റെ പ്രസംഗത്തിലെ വസ്തുതാ വിരുദ്ധതകള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് വിനു.വി.ജോണ്‍.

ഏഷ്യാനെറ്റ് ന്യൂസ് അവര്‍ ചര്‍ച്ചക്കിടെയാണ് ഏഷ്യാനെറ്റ് ന്യൂസിനെപ്പറ്റി പത്തനംതിട്ടയിലെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി വീണ ജോര്‍ജ് നടത്തിയ പ്രസംഗത്തിന്റെ യഥാര്‍ത്ഥ വസ്തുത പുറത്തുവന്നത്. 2016ലെ തെരഞ്ഞെടുപ്പില്‍ താനും എല്‍ഡിഎഫും തോല്‍ക്കുമെന്നും ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം തോല്‍ക്കുമെന്നും ഏഷ്യാനെറ്റ് ന്യൂസ് പ്രവചിച്ചിരുന്നെന്നാണ് പത്തനംതിട്ടയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വീണ ജോര്‍ജ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ പരാമര്‍ശം. ഈ പ്രസംഗത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. എന്നാല്‍ ഏഷ്യാനെറ്റ് ന്യൂസ് സി വോട്ടറുമായി ചേര്‍ന്ന് നടത്തിയ സര്‍വേയില്‍ 81 സീറ്റ് വരെ നേടി ഇടതുപക്ഷം കേരളത്തില്‍ അധികാരത്തിലെത്തും എന്നായിരുന്നു പ്രവചിച്ചത്. ഭരണത്തുടര്‍ച്ചയ്ക്കല്ല ഭരണമാറ്റത്തിന് തന്നെയാണ് സാധ്യതയെന്നും 40 ശതമാനം വോട്ട് ഇടതുപക്ഷം നേടും എന്നുമാണ് സര്‍വേ പ്രവചിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് 2016ല്‍ സംപ്രേഷണം ചെയ്ത സര്‍വേ ഫലം സംബന്ധിച്ച വാര്‍ത്തയുടെ പ്രസക്ത ഭാഗം ഏഷ്യാനെറ്റ് ന്യൂസ് അവറില്‍ വീണ്ടും സംപ്രേഷണം ചെയ്യുകയും ചെയ്തിരുന്നു. 2016 നിയമസഭാ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ വീണ ജോര്‍ജ് പരാജയപ്പെടുമെന്നും ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം പരാജയപ്പെടുമെന്നും ഏഷ്യാനെറ്റ് ന്യൂസ് സര്‍വേകള്‍ പ്രവചിച്ചിട്ടില്ലെന്നും വിനു വി ജോണ്‍ പറഞ്ഞു.

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് കാലത്ത് തിരഞ്ഞെടുപ്പ് സര്‍വേ തന്നെ നടത്തിയിട്ടില്ല. പത്തനംതിട്ട മണ്ഡലത്തില്‍ പ്രത്യേകിച്ച് ഏഷ്യാനെറ്റ് ന്യൂസ് തിരഞ്ഞെടുപ്പ് സര്‍വേ നടത്തിയിട്ടില്ല. ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ എല്ലാ തിരഞ്ഞെടുപ്പ് സര്‍വേകളുടേയും വാര്‍ത്ത യുട്യൂബില്‍ ലഭ്യമാണ്. 2016ലെ ഏഷ്യാനെറ്റ് ന്യൂസിന്റെ സര്‍വേ ഫലം എന്നപേരില്‍ ഒരു വ്യാജ സ്‌ക്രീന്‍ ഷോട്ട് സമൂഹമാധ്യമങ്ങളില്‍ ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് സര്‍വ്വേകള്‍ തെറ്റില്ലെന്ന് അവകാശപ്പെടുന്നില്ല. ഇപ്പോള്‍ സര്‍വേ നടത്തിയ ഏജന്‍സിക്കും തെറ്റുപറ്റിയേക്കാം. സര്‍വേ ഫലത്തെ വിമര്‍ശിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും നേതാക്കള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും അവകാശമുണ്ട്. എന്നാല്‍ വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ ചാനലിനെതിരെ പ്രചരിപ്പിക്കുന്നതുകൊണ്ടാണ് ഇത് പറയേണ്ടിവന്നതെന്നും വിനു.വി.ജോണ്‍ പറഞ്ഞു.

Read more topics: vinu v john, aganist veena george,
English summary
vinu v john aganist veena george
topbanner

More News from this section

Subscribe by Email