Wednesday December 19th, 2018 - 7:03:am
topbanner

ആസിഫ സംഭവത്തില്‍ ഒറ്റയാള്‍ പ്രതിഷേധവുമായി വിജയ് നീലകണ്ഠന്‍

NewsDesk
ആസിഫ സംഭവത്തില്‍ ഒറ്റയാള്‍ പ്രതിഷേധവുമായി വിജയ് നീലകണ്ഠന്‍

തളിപ്പറമ്പ്: ആസിഫ സംഭവത്തില്‍ ഒറ്റയാള്‍ പ്രതിഷേധവുമായി പരിസ്ഥിതി പ്രവര്‍ത്തകന്‍ വിജയ് നീലകണ്ഠന്‍. ഇന്നലെ അജ്ഞാതസംഘം നടത്തിയ ഹര്‍ത്താല്‍ ആചരണത്തിനും വിവിധ സംഘടനകളുടെ പ്രതിഷേധത്തിനും ഇടയിലാണ് തന്റെ പ്രതിഷേധകുറിപ്പ് ബാനറിലെഴുതി തളിപ്പറമ്പ് ദേശീയപാതയിലൂടെ അദ്ദേഹം നിശബ്ദനായി നടന്നുനീങ്ങിയത്.

ആള്‍ക്കൂട്ട പ്രതിഷേധങ്ങള്‍ക്കിടയില്‍ ഇത് ജനശ്രദ്ധയാകര്‍ഷിച്ചു. നഗരം ചുറ്റിയശേഷം തളിപ്പറമ്പ് ടൗണ്‍സ്‌ക്വയറിലാണ് വിജയ് പ്രതിഷേധം അവസാനിപ്പിച്ചത്.

നിത്യഹരിത വനങ്ങളിലൂടെയുള്ള റൂട്ട് മാറ്റണമെന്നാവശ്യപ്പെട്ട് തലശേരി-മൈസൂര്‍ റെയില്‍വേക്കെതിരെ മൈസൂരില്‍ പ്രക്ഷോഭങ്ങള്‍ നടത്തി ശ്രദ്ധേയനായ വിജയ് നീലകണ്ഠന്‍ പ്രമുഖ പാമ്പ് ഗവേഷകനും തളിപ്പറമ്പ് സംഗീതസഭ സ്ഥാപകനുമാണ്.

വ്യത്യസ്തങ്ങളായ സേവനപ്രവര്‍ത്തനങ്ങളിലൂടെ വേറിട്ടുനില്‍ക്കുന്ന ഇദ്ദേഹം ആധുനിക തളിപ്പറമ്പിന്റെ ശില്‍പിയെന്നറിയപ്പെടുന്ന കമ്പനിസ്വാമിയുടെ ചെറുമകനാണ്.

vijay neelakantan protest Asifa rape and killing

Read more topics: Taliparamba, vijay neelakantan,
English summary
vijay neelakantan protest against Asifa rape and murder
topbanner

More News from this section

Subscribe by Email