Wednesday November 14th, 2018 - 1:54:am
topbanner

ഡി സിനിമാസ് ഭൂമി കൈയേറ്റം: വിജിലന്‍സ് കേസെടുത്തു

ANJU NC
ഡി സിനിമാസ് ഭൂമി കൈയേറ്റം: വിജിലന്‍സ് കേസെടുത്തു


തൃശൂര്‍: നടന്‍ ദിലീപിന്റെ ചാലക്കുടിയിലെ തിയേറ്റര്‍ സമുച്ഛയമായ ഡി സിനിമാസിന്റെ ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട കേസില്‍ വിജിലന്‍സ് കേസെടുത്തു. നടന്‍ ദിലീപ്, തൃശൂര്‍ മുന്‍ ജില്ലാ കളക്ടര്‍ എം.എസ് ജയ എന്നിവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. അന്വേഷണം പുരോഗമിക്കുമ്പോള്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രതി ചേര്‍ത്താല്‍ മതിയെന്നാണ് കോടതി നിര്‍ദേശം. വിജിലന്‍സ് കോടതി നിര്‍ദേശ പ്രകാരമാണ് കേസെടുത്തത്.

ദിലീപുള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കോടതി ഉത്തരവിട്ടിട്ടും നടപടി സ്വീകരിക്കാത്തതിനെതിരെ തൃശൂര്‍ വിജിലന്‍സ് കോടതി വിമര്‍ശനം ഉന്നയിക്കുകയും ചെയ്തിരുന്നു. ഡി സിനിമാസ് തിയേറ്റര്‍ ഭൂമിയില്‍ പുറമ്പോക്കുണ്ടെന്ന ആരോപണത്തിലാണ് വിജിലന്‍സ് അന്വേഷണം. പൊതുപ്രവര്‍ത്തകനായ പി.ഡി ജോസഫാണ് ഹര്‍ജിക്കാരന്‍.

English summary
vigilance register fir on d cinemas land encroachment
topbanner

More News from this section

Subscribe by Email