Sunday June 24th, 2018 - 4:32:pm
topbanner
Breaking News

അനധികൃത സ്വത്ത് സമ്പാദന കേസില്‍ കെ.ബാബുവിന്റെ സെക്രട്ടറിക്കെതിരെ വിജിലന്‍സ് റിപ്പോര്‍ട്ട്

rajani v
അനധികൃത സ്വത്ത് സമ്പാദന കേസില്‍ കെ.ബാബുവിന്റെ സെക്രട്ടറിക്കെതിരെ വിജിലന്‍സ് റിപ്പോര്‍ട്ട്

കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍ മന്ത്രി കെ. ബാബുവിന്റെ സെക്രട്ടറി നന്ദകുമാറിനെതിരെ വിജിലന്‍സ് റിപ്പോര്‍ട്ട്. ബാബു മന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ ഓഫീസ് സെക്രട്ടറിയായിരുന്ന നന്ദകുമാര്‍ ഈ പദവി ദുരുപയോഗപ്പെടുത്തി സ്വത്ത് സമ്പാദിച്ചെന്ന് വിജിലന്‍സ് കണ്ടെത്തി. ബാബു നന്ദകുമാറിന് കാര്‍ സമ്മാനമായി നല്‍കിയെന്നും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്.

ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടറായിരിക്കെയാണ് ബാബുവിനെതിരായി അനധികൃത സ്വത്ത് സമ്പാദനത്തിന് കേസെടുത്തത്.കേസില്‍ ബാബുവിനെതിരെ വിജിലന്‍സ് അന്വേഷണം നടന്നുവരികയാണ്.

ബാബുവിന് വരവിനെക്കാള്‍ അധികമായി 45 ശതമാനം സ്വത്ത് ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. വരവില്‍ കവിഞ്ഞ സ്വത്ത് സമ്ബാദിച്ചതുമായി ബന്ധപ്പെട്ട് ബാബു നല്‍കിയ വിശദീകരണങ്ങളില്‍ കഴമ്ബില്ലെന്ന് കണ്ടെത്തിയിരുന്നു.

Read more topics: vigilence report, k babu, secratery
English summary
vigilence report k babu secratery

More News from this section

Subscribe by Email