Thursday September 20th, 2018 - 2:09:am
topbanner
Breaking News

മെഡിക്കല്‍ കോളജ് കോഴ: കുമ്മനത്തിന് വിജിലന്‍സ് നോട്ടീസ്

sadu prakash
മെഡിക്കല്‍ കോളജ് കോഴ: കുമ്മനത്തിന് വിജിലന്‍സ് നോട്ടീസ്

തിരുവനന്തപുരം: മെഡിക്കല്‍ കോളജ് കോഴയില്‍ ആരോപണ വിധേയനായ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് വിജിലന്‍സ് നോട്ടീസ്. ഓഗസ്റ്റ് പത്തിന് അന്വേഷണത്തിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് കുമ്മനത്തിന് വിജിലന്‍സ് നോട്ടീസ് നല്‍കിയിരിക്കുന്നത്.

അതേസമയം കോഴയില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച സതീഷ് നായര്‍ ഓഗസ്റ്റ് 24 ന് അന്വേഷണസംഘത്തിന് മുമ്പാകെ ഹാജരാകും. അന്വേഷണത്തിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് വിജിലന്‍സ് നല്‍കിയ നോട്ടീസ് സതീഷ് നായര്‍ കൈപ്പറ്റി. കേസുമായി ബന്ധപ്പെട്ട് ബി.ജെ.പി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ അംഗങ്ങളായ കെ.പി. ശ്രീശനും എ.കെ. നസീറും വ്യാഴാഴ്ച വിജിലന്‍സിനു മൊഴിനല്‍കും.
മെഡിക്കല്‍ കോളജിനു കേന്ദ്രാനുമതി വാങ്ങി നല്‍കാമെന്നു പറഞ്ഞ് വര്‍ക്കല എസ്.ആര്‍. കോളജ് ഉടമ ആര്‍. ഷാജിയില്‍നിന്നു 5.60 കോടി രൂപ ആര്‍.എസ്. വിനോദ് വാങ്ങിയെന്ന് സമിതി കണ്ടെത്തിയിട്ടുണ്ട്.

English summary
vigilance send notice to kummanam rajashekharan
topbanner

More News from this section

Subscribe by Email