Saturday February 23rd, 2019 - 4:39:pm
topbanner

കശുവണ്ടി ഇറക്കുമതിക്കേസ്: മന്ത്രി മേഴ്‌സിക്കുട്ടിയമ്മയ്ക്ക് വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ്

NewsDeskSKR
കശുവണ്ടി ഇറക്കുമതിക്കേസ്: മന്ത്രി മേഴ്‌സിക്കുട്ടിയമ്മയ്ക്ക് വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ്


കശുവണ്ടി ഇറക്കുമതിക്കേസില്‍ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയ്ക്ക് വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ്. കശുവണ്ടി ഇറക്കുമതി ചെയ്തതില്‍ ക്രമക്കേടുണ്ടെന്ന വാദം തെറ്റാണെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കി. മന്ത്രി ഇതില്‍ ഇടപെട്ടത് സദുദ്ദേശ്യത്തോടെയാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുകയാണ്.

ഓണക്കാലത്ത് കശുവണ്ട് വികസന കോര്‍പ്പറേഷന്‍ കശുവണ്ടി ഇറക്കുമതി ചെയ്തതില്‍ 10.34 കോടി രൂപയുടെ അഴിമതി നടന്നു എന്നാണ് പരാതിക്കാരന്‍ ആരോപിച്ചത്. എന്നാല്‍ അഴിമതി നടന്നിട്ടില്ലെന്നു റിപ്പോര്‍ട്ട് നല്‍കിയ വിജിലന്‍സ്, സര്‍ക്കാരിന്റെ ഉദ്ദേശ്യം കശുവണ്ടി ഫാക്ടറി തുറക്കുക എന്നതു മാത്രമായിരുന്നുവെന്നും അന്വേഷണത്തില്‍ കണ്ടെത്തി.

Viral News

Read more topics: J Mercykutty Amma
English summary
Vigilance clean chit for minister j mercykutty amma
topbanner

More News from this section

Subscribe by Email