Wednesday November 14th, 2018 - 6:57:pm
topbanner

ജേക്കബ് തോമസിനെ തിരുത്തി അസ്താന; 36 സര്‍ക്കുലറില്‍ 33 എണ്ണവും റദ്ദാക്കി

Jikku Joseph
ജേക്കബ് തോമസിനെ തിരുത്തി അസ്താന; 36 സര്‍ക്കുലറില്‍ 33 എണ്ണവും റദ്ദാക്കി

തിരുവനന്തപുരം: ജേക്കബ് തോമസ് പുറത്തിറക്കിയ 36 സര്‍ക്കുലറില്‍ മൂന്നെണ്ണം ഒഴികെ മറ്റെല്ലാം റദ്ദാക്കി. വിജിലന്‍സ് ഡയറക്ടര്‍ അസ്താനയാണ് ജേക്കബ് തോമസിന്റെ സര്‍ക്കുലറുകള്‍ റദ്ദാക്കിയത്. ഇതാദ്യമായാണ് മുന്‍ ഡയറക്ടറുടെ സര്‍ക്കുലര്‍ കൂട്ടത്തോടെ റദ്ദാക്കുന്നത്.

കേസന്വേഷണം, സോഷ്യല്‍ ഓഡിറ്റ്, കുറ്റപത്രം സമപ്പിക്കല്‍ തുടങ്ങിയ സംബന്ധിച്ച സര്‍ക്കുലറുകളാണ് റദ്ദാക്കിയത്. സര്‍ക്കുലര്‍ വിജിലന്‍സ് ചട്ടത്തിന് വിരുദ്ധമെന്ന് മൂന്നംഗ സമിതി വിലയിരുത്തലിനെ തുടര്‍ന്നാണ് തീരുമാനം.

വിജിലന്‍സ് തലവനായിരിക്കെ ജേക്കബ് തോമസ് പുറത്തിറക്കിയ ചില സര്‍ക്കുലറുകള്‍ സര്‍ക്കാരിന്റെ തന്നെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഒരു പരാതി ലഭിച്ചാല്‍ ഡയറക്ടറെ അറിയാക്കാതെ തന്നെ അതില്‍ ഡി.വൈ.എസ്.പിക്ക് കേസെടുക്കാമെന്നും കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാമെന്നും ജേക്കബ് തോമസ് സര്‍ക്കുലര്‍ ഇറക്കിയിരുന്നു.

എന്നാല്‍ ഇത് ദുരുപയോഗം ചെയ്യാന്‍ ഇടയുണ്ടെന്ന വിലയിരുത്തലില്‍ തീരുമാനം പരിശോധിക്കാന്‍ രണ്ട് ഡി.വൈ.എസ്.പിമാര്‍ അടങ്ങിയ ഒരു സമിതിയെ നിയോഗിച്ചു. ഈ സമിതിയാണ് ജേക്കബോ തോമസിന്റെ സര്‍ക്കുലറുകളില്‍ ഭൂരിഭാഗവും ചട്ടവിരുദ്ധമാണെന്ന് കണ്ടെത്തിയത്.

സാധാരണ മുന്‍ ഡയറക്ടര്‍മാരുടെ തീരുമാനങ്ങള്‍ പുനപരിശോധിക്കുകയും ചിലത് റദ്ദാക്കുകയും ചെയ്യുന്നത് പതിവാണ്. എന്നാല്‍ ഇതാദ്യമായാണ് മുന്‍ ഡയറക്ടറുടെ ഉത്തരവുകള്‍ പൂര്‍ണമായും റദ്ദാക്കുന്നത്. കേന്ദ്ര ഡെപ്യൂട്ടേഷനില്‍ ബി.എസ്.എഫ് എ.ഡി.ജി.പി.യായി പോകുന്ന അസ്താന 31-ന് വിജിലന്‍സ് ഡയറക്ടറുടെ ചുമതല ഒഴിയാനിരിക്കെയാണ് വിവാദ നടപടി.

English summary
vigilance cancel circular issued by jacob thomas
topbanner

More News from this section

Subscribe by Email