topbanner
Monday December 11th, 2017 - 7:48:am
topbanner
topbanner

തൊടുപുഴ വാസന്തിയെ 'അമ്മ' തിരിഞ്ഞുനോക്കിയില്ല?; കുഞ്ചാക്കോ ബോബന്റെ മാപ്പ് പരോക്ഷ വിമര്‍ശനം

NewsDesk
തൊടുപുഴ വാസന്തിയെ 'അമ്മ' തിരിഞ്ഞുനോക്കിയില്ല?; കുഞ്ചാക്കോ ബോബന്റെ മാപ്പ് പരോക്ഷ വിമര്‍ശനം

കൊച്ചി: അവസാന നാളുകളില്‍ ദുരിതത്തിലൂടെ കടന്നുപോയ നടി തൊടുപുഴ വാസന്തിയെ സിനിമാ താരങ്ങളുടെ സംഘടനയായ അമ്മ തിരിഞ്ഞുനോക്കിയില്ലെന്ന് റിപ്പോര്‍ട്ട്.

450ഓളം സിനിമകളില്‍ അഭിനയിച്ച തൊടുപുഴ വാസന്തി രോഗക്കിടക്കയില്‍ സാമ്പത്തിക പ്രയാസത്തോടെയായിരുന്നു കഴിഞ്ഞരുന്നത്. സഹായിക്കാന്‍ കഴിയാത്തതില്‍ വാസന്തിയോട് മാപ്പു പറഞ്ഞ നടന്‍ കുഞ്ചാക്കോ ബോബന്‍ അമ്മയെ പരോക്ഷമായി വിമര്‍ശിക്കുക കൂടിയാണ് ചെയ്തത്.

സിനിമകളില്‍ അവസരം കുറഞ്ഞതോടെ തൊടുപുഴയില്‍ നൃത്തം വിദ്യാലയം ആരംഭിച്ച് മുന്നോട്ടു പോകവെ, 2017 ആഗസ്റ്റ് 17ന് പ്രമേഹം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് വാസന്തിയുടെ വലതുകാല്‍ മുറിച്ചു മാറ്റിയിരുന്നു. ഇതോടെ ജീവിതം കട്ടിലിലായി.

ഇതു കൂടാതെ തൊണ്ടയില്‍ കാന്‍സര്‍ കൂടി പിടിപെട്ടു. 20 തവണ റേഡിയേഷന്‍ നടത്തി. സിനിമയില്‍ നിന്നുള്ള സമ്പാദ്യങ്ങള്‍ കൊണ്ട് വീടിനോട് ചേര്‍ന്ന് ഒരേക്കര്‍ വസ്തു വാങ്ങിയിരുന്നു.

ഇവിടെ നൃത്തവിദ്യാലയം തുടങ്ങിയായിരുന്നു കഴിഞ്ഞ വര്‍ഷം വരെയുള്ള പ്രവര്‍ത്തനം. കോഴിക്കോട് സ്വദേശിയായ ഭര്‍ത്താവ് രജീന്ദ്രനും കാന്‍സര്‍ ബാധിച്ചതിനെ തുടര്‍ന്നുള്ള ചികിത്സയ്ക്കായി ഈ വസ്തു ഭൂരിഭാഗവും വില്‍ക്കേണ്ടി വന്നു. പിന്നീട് ലക്ഷങ്ങള്‍ മുടക്കിയുള്ള ചികിത്സയില്‍ കടുത്ത സാമ്പത്തിക പ്രയാസവും രോഗങ്ങളുടെ കൊടിയ വേദനകളും സഹിച്ചായിരുന്നു അവസാന നാളുകള്‍ തള്ളിനീക്കിയത്.

നടി കടുത്ത ദുരിതത്തിലൂടെയാണ് കടന്നുപോകുന്നതെന്ന വാര്‍ത്ത നേരത്തെ പുറത്തുവന്നിരുന്നെങ്കിലും സിനിമാ മേഖലയില്‍ നിന്നും ആരും സഹായവുമായി വാസന്തിയെ തേടിയെത്തിയിരുന്നില്ല.

നടിയെ അക്രമിച്ച കേസിലെ പ്രതിയെ സംരക്ഷിക്കാന്‍ താരസംഘടന ഓടി നടക്കുമ്പോഴാണ് ഒട്ടേറെ സിനിമകളില്‍ വേഷമിട്ട നടിയെ കഷ്ടപ്പാടുകള്‍ക്കിടയിലും ആരും തിരിഞ്ഞുനോക്കാതിരുന്നത്.

Read more topics: Actress, Thodupuzha Vasanthi
English summary
no helps from film field when Veteran Actress Thodupuzha Vasanthi Hospitalised
topbanner topbanner

More News from this section

Subscribe by Email