Thursday August 16th, 2018 - 2:47:am
topbanner
Breaking News

വേങ്ങര ഇന്ന് ബൂത്തിലേക്ക്

Jikku Joseph
വേങ്ങര ഇന്ന് ബൂത്തിലേക്ക്

മലപ്പുറം: വേങ്ങര നിയമസഭാ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ഇന്ന് നടക്കും. രാവിലെ ഏഴുമുതല്‍ വൈകിട്ട് അഞ്ചുമണിവരെയാണ് വോട്ടെടുപ്പ്. ഒരു മാസം നീണ്ട വാശിയേറിയ പ്രചാരണത്തിന്റെ ഫലം ഇന്ന് വോട്ടിംഗ് മെഷീനുകളില്‍ രേഖപ്പെടുത്തുകയാണ്. വോട്ടെണ്ണലിന്റെ ഫലം ഈ മാസം 15 ന് പ്രഖ്യാപിക്കും.

ഇടതുസര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ നിയമസഭാ ഉപതിരഞ്ഞെടുപ്പാണ് വേങ്ങരയില്‍ നടക്കുന്നത്. അതുകൊണ്ടുതന്നെ ഭരണ പ്രതിപക്ഷ മുന്നണികള്‍ക്ക് വിജയത്തില്‍ കുറഞ്ഞ ലക്ഷ്യമില്ല. സര്‍വ സന്നാഹങ്ങളുമായി കളത്തിലിറങ്ങിയായിരുന്നു പ്രചാരണം. വോട്ടെടുപ്പിന് വേണ്ട പോളിംഗ് സാമഗ്രികളെല്ലാം ഇന്നലെ വിതരണം ചെയ്തു. 165 ബൂത്തുകളിലായി 1,70,009 വോട്ടര്‍മാരാണ് ജനവിധി കുറിക്കുന്നത്.

വേങ്ങര മണ്ഡലം രൂപീകൃതമായതിന് ശേഷം നടക്കുന്ന മൂന്നാമത്തെ തിരഞ്ഞെടുപ്പാണിത്. പി.കെ കുഞ്ഞാലിക്കുട്ടി മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ച സാഹചര്യത്തിലാണ് വേങ്ങര ഇപ്പോള്‍ ഒരു തിരഞ്ഞെടുപ്പിന് സാക്ഷ്യം വഹിക്കേണ്ടി വന്നത്.

നാല് പാര്‍ട്ടി സ്ഥാനാര്‍ഥികളും രണ്ട് സ്വതന്ത്രരും ഉള്‍പ്പെടെ ആറുപേരാണ് മത്സര രംഗത്തുള്ളത്. കെ.എന്‍.എ ഖാദര്‍ (യു.ഡി.എഫ്.), പി.പി ബഷീര്‍ (എല്‍.ഡി.എഫ്.), കെ. ജനചന്ദ്രന്‍ (എന്‍.ഡി.എ.) എന്നിവരാണ് മുന്നണി സ്ഥാനാര്‍ഥികള്‍.

87,750 പുരുഷന്‍മാരും 82,259 സ്ത്രീകളും ഉള്‍പ്പെടെ 1,70,009 വോട്ടര്‍മാരാണ് വിധിയെഴുതുക. രാവിലെ ഏഴുമുതല്‍ വൈകീട്ട് ആറുവരെയാണ് വോട്ടെടുപ്പ്. എല്ലാ ബൂത്തുകളിലും വി.വി. പാറ്റ് മെഷീന്‍ ഉപയോഗിക്കുന്നവെന്ന പ്രത്യേകതയുണ്ട്.

Read more topics: vengara, vengara election, today
English summary
vengara election today
topbanner

More News from this section

Subscribe by Email