topbanner
Monday October 23rd, 2017 - 6:11:am
topbanner

വേങ്ങരയില്‍ റെക്കോര്‍ഡ് പോളിങ്

rajani v
വേങ്ങരയില്‍ റെക്കോര്‍ഡ് പോളിങ്

വേങ്ങര: നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ വേങ്ങരയില്‍ റെക്കോര്‍ഡ് പോളിങ്.പോളിങ് അവസാനിക്കുമ്‌ബോള്‍ 70.5ശതമാനം വോട്ടര്‍മാര്‍ തങ്ങളുടെ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. ആദ്യ മണിക്കൂറുകളില്‍ മന്ദഗതിയില്‍ ആയിരുന്ന പോളിംഗ് ഉച്ചയോടെ ചൂട് പിടിച്ചു. വോട്ടെടുപ്പില്‍ ഇതുവരെ അക്രമ സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇടത്, വലത് സ്ഥാനാര്‍ത്ഥികള്‍ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി.

വോട്ടിംഗ് ആരംഭിച്ച് മൂന്ന് മണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍ സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നത് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ഞെട്ടലുണ്ടാക്കി. സോളാര്‍ റിപ്പോര്‍ട്ട് വോട്ടെടുപ്പിനെ ബാധിച്ചിട്ടില്ലെന്നാണ് യു.ഡി.എഫ് കേന്ദ്രങ്ങള്‍ പറയുന്നത്. എന്നാല്‍ റിപ്പോര്‍ട്ട് വോട്ടെടുപ്പില്‍ ചെറിയ മാറ്റങ്ങളുണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന് എന്‍.ഡി.എഫ് ക്യാപ് സമ്മതിക്കുന്നു. വോട്ടര്‍മാര്‍ക്കിടയില്‍ നിന്നും സമ്മിശ്ര പ്രതികരണമാണ് ഇക്കാര്യത്തില്‍ ഉയരുന്നത്.

പതിവിന് വിപരീതമായി സ്ത്രീകളുടെ നല്ലരീതിയിലുള്ള പങ്കാളിത്തമാണ് വേങ്ങര തിരഞ്ഞെടുപ്പില്‍ കണ്ടത്. നാല് മണിക്ക് ശേഷവും സ്ത്രീകള്‍ കൂട്ടത്തോടെ പോളിങ് ബൂത്തുകളിലേക്ക് വന്നു കൊണ്ടിരുന്നു. അതേസമയം റെക്കോര്‍ഡ് പോളിങ് ആരെ തുണയ്ക്കും എന്ന ചര്‍ച്ചകളിലാണ് രാഷ്ട്രീയപാര്‍ട്ടികള്‍. യുഡിഎഫിനെതിരായ ജനരോക്ഷമാണ് ഉയര്‍ന്ന പോളിംങിന് കാരണമെന്ന് എല്‍ഡിഎഫ് വാദിക്കുമ്‌ബോള്‍ തങ്ങളുടെ പ്രചരണം ഫലം കണ്ടതാണ് ജനങ്ങളെ ആകര്‍ഷിച്ചതെന്ന വാദമാണ് യുഡിഎഫ് ക്യാംപ് ഉയര്‍ത്തുന്നത്.

 

Read more topics: vengara, election, record, polling
English summary
vengara election record polling
topbanner topbanner

More News from this section

Subscribe by Email