Saturday February 16th, 2019 - 7:44:pm
topbanner

വേങ്ങരയില്‍ വോട്ടുമറിച്ചതാര്?; പഠിക്കാന്‍ ലീഗിന് കമ്മീഷന്‍

NewsDesk
വേങ്ങരയില്‍ വോട്ടുമറിച്ചതാര്?; പഠിക്കാന്‍ ലീഗിന് കമ്മീഷന്‍

കോഴിക്കോട്: വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ചെങ്കിലും ഭൂരിപക്ഷത്തില്‍ വന്‍ കുറവു വന്നതെങ്ങനെയെന്ന് അന്വേഷിക്കാന്‍ മുസ്ലീംലീഗ് കമ്മീഷനെ നിയോഗിച്ചേക്കും.

ഇക്കാര്യത്തില്‍ വിശദമായ അന്വേഷണവും പഠനവും തിരുത്തലും വേണമെന്നാണ് നേതൃത്വത്തിന്റെ അഭിപ്രായം. ബുധനാഴ്ച കോഴിക്കോട്ട് ചേരുന്ന സെക്രട്ടറിയറ്റ് യോഗം ഇത് ചര്‍ച്ച ചെയ്യും. ലീഗ് ഹൌസില്‍ പകല്‍ മൂന്നിനാണ് യോഗം.

തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ യുഡിഎഫ്, മുസ്ലീംലീഗ്, യൂത്ത്‌ലീഗ് നേതൃയോഗങ്ങള്‍ ഒരേദിസം കോഴിക്കോട്ട് ചേരുകയാണ്. പ്രധാന അജണ്ട വോട്ട് ചോര്‍ച്ച തന്നെ. ലീഗ് ഹൌസില്‍ ചേരുന്ന യോഗത്തില്‍ കാസര്‍കോട് മുതല്‍ തൃശൂര്‍ വരെയുള്ള യുഡിഎഫ് നേതാക്കളാണ് പങ്കെടുക്കുക.

മലപ്പുറത്തെ കോട്ടകള്‍ ഇളകിത്തുടങ്ങിയിരിക്കുന്നുവെന്ന യാഥാര്‍ഥ്യം തിരിച്ചറിഞ്ഞുകൊണ്ടുള്ള തിരുത്തലുകള്‍ വേണമെന്നാണ് ലീഗില്‍ ഉരുത്തിരിയുന്ന ചര്‍ച്ച. തോല്‍വിക്ക് സമാനമാണ് ഈ വിജയമെന്നാണ് വിലയിരുത്തല്‍. ലീഗ് കോട്ടകളെന്ന് കരുതിയിടങ്ങളിലെല്ലാം വോട്ട് കുറഞ്ഞത് നേതൃത്വത്തെ അങ്കലാപ്പിലാക്കി.

സ്ഥാനാര്‍ഥി നിര്‍ണയമാകും യൂത്ത്‌ലീഗ് യോഗത്തിലെ ചര്‍ച്ച. തെരഞ്ഞെടുപ്പില്‍ യുവജനങ്ങള്‍ക്ക് അവസരം നല്‍കാത്ത രീതി പാര്‍ടിക്ക് ഭൂഷണമല്ലെന്നാണ് യൂത്ത്‌ലീഗ് നിലപാട്.

Viral News

English summary
vengara election muslim league commission
topbanner

More News from this section

Subscribe by Email