Sunday August 19th, 2018 - 11:38:pm
topbanner

വേങ്ങര നിയമസഭാ ഉപതെരഞ്ഞെടുപ്പ്; എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ ഇന്നറിയാം

rajani v
വേങ്ങര നിയമസഭാ ഉപതെരഞ്ഞെടുപ്പ്; എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ ഇന്നറിയാം

തിരുവനന്തപുരം : വേങ്ങര നിയമസഭാ ഉപതെരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ ഇന്ന് പ്രഖ്യാപിക്കും. രാവിലെ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേര്‍ന്ന് സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് ധാരണയില്‍ എത്തും. മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് നിര്‍ദ്ദേശിച്ച അഡ്വ പി പി ബഷീറിന്റെ പേരിന് സെക്രട്ടറിയേറ്റ് അംഗീകാരം നല്‍കാനാണ് സാധ്യത.

സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനായി ഇന്നലെ കോടിയേരി ബാലകൃഷ്ണന്റെ അധ്യക്ഷതയില്‍ മലപ്പുറം ജില്ലാ സെക്രട്ടേറിയറ്റ് യോഗം ചേര്‍ന്നിരുന്നു. കഴിഞ്ഞ തവണ സ്ഥാനാര്‍ത്ഥി ആയിരുന്ന പിപി ബഷീറിന്റെ പേരാണ് യോഗത്തില്‍ മുഖ്യമായും ഉയര്‍ന്നത്. മണ്ഡലം കമ്മിറ്റിയും, ജില്ലാ കമ്മിറ്റിയും ബഷീറിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് നിര്‍ദേശിക്കുകയായിരുന്നു.

സിപിഐഎം തിരൂരങ്ങാടി ഏരിയാ കമ്മിറ്റി അംഗമാണ് അഡ്വ. പിപി ബഷീര്‍. അഖിലേന്ത്യാ ലോയേഴ്‌സ് യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗം കൂടിയാണ് ഇദ്ദേഹം. 2016 ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിന്റെ പി കെ കുഞ്ഞാലിക്കുട്ടിയെ നേരിട്ടാണ് ബഷീര്‍ മല്‍സരരംഗത്തിറങ്ങുന്നത്. കുഞ്ഞാലിക്കുട്ടിയോട് 38,057 വോട്ടുകള്‍ക്കാണ് ബഷീര്‍ പരാജയപ്പെട്ടത്.

English summary
vengara election ldf candidate declaration
topbanner

More News from this section

Subscribe by Email