Tuesday November 20th, 2018 - 12:04:am
topbanner

മണ്ഡലത്തില്‍ ശക്തി കുറഞ്ഞിട്ടില്ലെന്ന അവകാശവാദവുമായി കുമ്മനം

Jikku Joseph
മണ്ഡലത്തില്‍ ശക്തി കുറഞ്ഞിട്ടില്ലെന്ന അവകാശവാദവുമായി കുമ്മനം

തിരുവനന്തപുരം: വേങ്ങരയില്‍ ബി.ജെ.പിക്ക് ശക്തി കുറഞ്ഞിട്ടില്ലെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. മണ്ഡലത്തില്‍ എസ്ഡിപിഐക്ക് വോട്ട് കൂടിയത് ആശങ്കാജനകമാണെന്നും ഇതിന് മുസ്ലിം ലീഗും കോണ്‍ഗ്രസും മറുപടി പറയണമെന്നും കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു.

വേങ്ങരയില്‍ 5,728 വോട്ടുകള്‍ നേടി ബി.ജെ.പി നാലാം സ്ഥാനത്ത് മാത്രമാണ് എത്തിയത്. യു.ഡി.എഫിനും എല്‍.ഡി.എഫിനും പിന്നിലായി 8,648 വോട്ടുമായി എസ്.ഡി.പി.ഐയാണ് മൂന്നാമതെത്തിയത്. ബി.ജെ.പി കനത്ത തോല്‍വി ഏറ്റുവാങ്ങിയ ശേഷമാണ് കുമ്മനം മണ്ഡലത്തില്‍ ശക്തി കുറഞ്ഞിട്ടില്ലെന്ന അവകാശവാദം ഉയര്‍ത്തുന്നത്.

English summary
vengara election result kumanam rajasekharan statement
topbanner

More News from this section

Subscribe by Email