മലപ്പുറം: കുറ്റിപ്പുറത്ത് കുഴല്‍പ്പണവുമായി പിടിയിലായത് മുസ്ലീം ലീഗ് പ്രവര്‍ത്തകരാണെന്ന് സി.പി.എം. പരാജയഭീതി മൂലം ലീഗ് വേങ്ങരയില്‍ പണമൊഴുക്കുകയാണെന്നും സി.പി.എം കേന്ദ്രക്കമ്മറ്റി അംഗം എ. വിജയരാഘവന് പറഞ്ഞു.
തെരഞ്ഞെടുപ്പിന്റെ തൊട്ടുതലേന്ന് ഇത്രയും വലിയ തുക കൊണ്ടു വരുന്നത് പണം കൊടുത്ത് വോട്ട് വാങ്ങിക്കാനാണ്. എവിടെ നിന്ന് പണം പുറപ്പെട്ടു എന്ന് അന്വേഷിച്ചാല്‍ ലീഗ് നേതാക്കളുടെ ബന്ധം കണ്ടെത്താനാകുമെന്നും വിജയരാഘവന് കൂട്ടിച്ചേര്‍ത്തു.
അതേസമയം സി.പി.എം ആരോപണം മുസ്ലീം ലീഗ് നിഷേധിച്ചു. കുഴല്‍പ്പണവുമായി പിടിയിലായവര്‍ ലീഗ് പ്രവര്‍ത്തകരാണോയെന്ന് അറിയില്ല. വേങ്ങര തെരഞ്ഞെടുപ്പിന് സംഭവുമായി ബന്ധമില്ലെന്നും മുസ്ലീം ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി യു.എ ലത്തീഫ് പറഞ്ഞു.