Friday December 14th, 2018 - 1:23:pm
topbanner

ശബരിമല വിഷയത്തിൽ മുൻ നിലപാട് മാറ്റി വെള്ളാപ്പള്ളി നടേശൻ

NewsDesk
ശബരിമല വിഷയത്തിൽ മുൻ നിലപാട് മാറ്റി വെള്ളാപ്പള്ളി നടേശൻ

സുപ്രീം കോടതി വിധി നിരാശാജനകമെന്ന് അഭിപ്രായപ്പെട്ടവെള്ളാപ്പള്ളി നടേശൻ., പ്രതിഷേധത്തിൽ എസ്.എൻ.ഡി.പിക്കാർക്ക് പങ്കെടുക്കാം എന്നും പറഞ്ഞു. ആചാരങ്ങൾ സംരക്ഷിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നിയമനിർമ്മാണം നടത്തണം.കോടതി വിധി അപ്രസക്തതമാണ്. സംസ്ഥാന സർക്കാറിന് ഒപ്പം നിൽക്കാൻ sndp ക്ക്ബാധ്യത ഇല്ല. സർക്കാർ ഇരന്നു വാങ്ങിയ സാഹചര്യം ആണ് ഇപ്പോൾ ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.എസ്.എൻ.ഡി.പി സംസ്ഥാന കൗൺസിലിന് ശേഷം മാധ്യമങ്ങളോട്സംസാരിക്കുകയായിരുന്നു അദ്ദേഹം.


ബിഡിജെഎസിന്റെ സമരസാന്നിധ്യത്തിനും സംഘടന അനുമതി നൽകി. ചേർത്തലയിൽ ചേർന്ന എസ്എൻഡിപി സംസ്ഥാന കൗൺസിൽ യോഗത്തിലാണു തീരുമാനം.

ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ കഴിഞ്ഞ ദിവസം തള്ളിപ്പറഞ്ഞിരുന്നു. വിധിയുടെ പേരിൽ വിദ്വേഷം വളർത്തുന്നതിനോടു യോജിപ്പില്ല. സർക്കാർ സത്യസന്ധമായി കാര്യങ്ങൾ വിശദീകരിച്ചിട്ടും പ്രതിഷേധം തുടരുന്നതു നല്ലതല്ലെന്നായിരുന്നു വെള്ളപ്പള്ളിയുടെ നിലപാട്. അതേസമയം ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി പ്രതിഷേധക്കാർക്കൊപ്പമാണു നിന്നത്.

Read more topics: Sabarimala, vellappally natesan,
English summary
Vellapalli Natesan changed the stand of Sabarimala
topbanner

More News from this section

Subscribe by Email