Sunday July 21st, 2019 - 12:18:pm
topbanner
topbanner

പി ജയരാജന്‍ ജനപിന്തുണയുള്ള നേതാവ്; പിന്തുണയുമായി വെള്ളാപ്പള്ളി

JB
 പി ജയരാജന്‍ ജനപിന്തുണയുള്ള നേതാവ്; പിന്തുണയുമായി വെള്ളാപ്പള്ളി

ആലപ്പുഴ: വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി ജയരാജന്‍ സാധാരണക്കാരുടെ ഇടയില്‍ വലിയ സ്വാധീനവും ജനപിന്തുണയുമുള്ള നേതാവാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വടകരയില്‍ നിന്ന് ദൂരെ നില്‍ക്കുന്നവര്‍ പലതും കേള്‍ക്കും. വടകര എസ്എന്‍ഡിപിക്ക് ശക്തമായ സംഘടനയുള്ള സ്ഥലമായതുകൊണ്ട് തനിക്ക് പി ജയരാജന്‍ നേതൃഗുണവും ജനകീയ അംഗീകാരവുമുള്ള നേതാവാണെന്ന് നേരിട്ടറിയാം. കൊലയാളിയാണെന്നൊക്കെ പലരും പറയും. പി ജയരാജനെ ആര്‍ക്കും വിമര്‍ശിക്കാം, പക്ഷേ അവഗണിക്കാനാകില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വടകരയില്‍ മത്സരിക്കാതിരുന്നത് ഒരുപാട് ജോലി ഉള്ളതുകൊണ്ടാണെന്നാണ് അദ്ദേഹം പറയുന്നത്. അസൗകര്യമോ, പരാജയപ്പെടുമോ എന്ന തോന്നലോ ആകാം മുല്ലപ്പള്ളി മത്സരിക്കാതിരിക്കാന്‍ കാരണം. അതേക്കുറിച്ച് താനൊന്നും പറയുന്നില്ലെന്നും ജനങ്ങളുടെ ചിന്തയ്ക്ക് വിടുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

 

Read more topics: vellapilli, support p jayarajan,
English summary
vellapilli support p jayarajan
topbanner

More News from this section

Subscribe by Email