Saturday May 25th, 2019 - 12:57:pm
topbanner
topbanner

 അന്തര്‍ സംസ്ഥാന ടയര്‍ ,വാഹന മോഷണ സംഘത്തലവന്‍ കാലടി പോലീസിന്റെ പിടിയില്‍

rajani v
 അന്തര്‍ സംസ്ഥാന ടയര്‍ ,വാഹന മോഷണ സംഘത്തലവന്‍ കാലടി പോലീസിന്റെ പിടിയില്‍

കൊച്ചി:കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും ടോറസ്, ട്രയിലര്‍ തുടങ്ങിയ വലിയ വാഹനങ്ങളുടെ ടയര്‍ മോഷണം നടത്തുന്ന സംഘത്തിലെ പ്രധാനിയായ തമിഴ്നാട് സംസ്ഥാനത്ത് തേനി ജില്ലയില്‍ ഗൂഡല്ലൂര്‍ ഭാഗത്ത് രാജാകിണര്‍ സ്ട്രീറ്റില്‍ ഗാന്ധിഗ്രാം കോളനിയില്‍ അക്ബര്‍ അലി (28)യെ കാലടി പോലീസ് അറസ്റ്റ് ചെയ്തു.

കാലടി മരോട്ടിച്ചുവട് മാതാ സോമില്ലില്‍ പാര്‍ക്ക് ചെയ്തിരുന്ന ട്രൈലര്‍ ലോറിയുടെ 8 ടയര്‍ മോഷണം പോയ കേസിന്റെയും, എറണാകുളം റൂറല്‍ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലെ മോഷണക്കേസ്സുകളുടെയും അന്വേഷണത്തിനായി ആലുവ ജില്ലാ പോലീസ് മേധാവി എ വി ജോര്‍ജിന്റെ നിര്‍ദ്ദേശാനുസരണം പെരുമ്പാവൂര്‍ ഡിവൈ.എസ്.പി. ജി. വേണുവിന്റെ മേല്‍ നോട്ടത്തില്‍ കാലടി പോലീസ് ഇന്‍സ്പെക്ടര്‍ സജിമര്‍ക്കോസ് ,കാലടി പോലീസ്സ് സബ്ബ്ഇന്‍സ്പെക്ടര്‍ എന്‍.എ അനൂപ്, കോടനാട് പോലീസ്സ് സബ്ബ്ഇന്‍സ്പെക്ടര്‍ രാജേഷ് സീനിയര്‍ സിവില്‍ പോലീസ്സ് ഓഫീസ്സര്‍മാരായ ശ്രീകുമാര്‍, അബ്ദുല്‍ സത്താര്‍, മുഹമ്മദ് ഇക്ബാല്‍, അനില്‍ എന്നിവരെ ഉള്‍പെടുത്തി അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടത്തി വരികെയാണ് ഈ കേസിലെ പ്രതി പിടിയിലായത്.

കേരളത്തിലും, തമിഴ് നാട്ടിലെ വിവിധ പ്രദേശങ്ങളിലും നടന്നിരുന്ന ടയര്‍ മോഷണ കേസുകളുടെ രീതികളെ പറ്റി അന്വേഷണം നടത്തിയതില്‍ നിന്നും കാലടിയിലെ ടയര്‍ മോഷണ കേസുമായി സാമ്യം ഉണ്ടെന്ന് കണ്ടെത്തി തമിഴ് നാട്ടിലെ കമ്പം , തേനി കേന്ദ്രീകരിച്ച് അനവധി ദിവസങ്ങളിലായി നടത്തിയ അന്വേഷണത്തില്‍ നിന്നുമാണ് പ്രതിയെ കുറിച്ചുള്ള സൂചന ലഭിച്ചത്, പ്രതി തമിഴ് നാട്ടില്‍ നിന്നും കേരളത്തിലേക്ക് പച്ചക്കറി വാഹനം സ്ഥിരമായി കൊണ്ട് വരുന്ന ആളായിരുന്നു.

ഇയാള്‍ പോകുന്ന വഴിയില്‍ റോഡരികിലും , മറ്റ് വിജനമായ സ്ഥലത്തും പാര്‍ക്ക് ചെയ്ത് കിടക്കുന്ന ട്രയിലര്‍ , ലോറികള്‍ ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങള്‍ കണ്ട് വച്ച് തിരികെ തമിഴ് നാട്ടിലെ കമ്പത്തിലേക്ക് പോകുന്ന വഴി , തന്റെ സംഘാംഗങ്ങളൊടൊപ്പമാണ് മോഷണം നടത്തിയിരുന്നത്. മോഷ്ടിച്ച ടയറുകള്‍ തമിഴ് നാട്ടിലെ കമ്പത്താണ് പ്രതി വിറ്റഴിച്ചിരുന്നത്. പ്രതിയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തതില്‍ നിന്നും, കാലടിയില്‍ നിന്നും ടയര്‍ മോഷണം ചെയ്ത് പോകുന്ന വഴി അന്നേ ദിവസം ഊന്നുകല്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും, ബുള്ളറ്റ് മോഷ്ടിച്ചതും, അങ്കമാലി, പെരുമ്പാവൂര്‍ വാഴക്കുളം, കോട്ടയം ജില്ലയിലെ പൊന്‍കുന്നം, പത്തനംതിട്ട ജില്ലയിലെ ഏനാത്ത്, കൂടല്‍ എന്നിവിടങ്ങളിലും നടന്ന ടയര്‍ മോഷണപരമ്പരക്ക് പിന്നിലും ഈ പ്രതിയൂം സംഘവുമാണെന്ന് തെളിഞ്ഞു. . പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കൂടുതല്‍ അന്വേഷണത്തിനായി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങും.

 

 

Read more topics: vehicle, steel, case
English summary
vehicle steel case accused arrest
topbanner

More News from this section

Subscribe by Email