Monday September 24th, 2018 - 9:12:pm
topbanner

വാഹന നികുതി വെട്ടിപ്പ് ;സുരേഷ്‌ഗോപിയ്ക്ക് മോട്ടോര്‍ വാഹനവകുപ്പിന്റെ നോട്ടീസ്

rajani v
വാഹന നികുതി വെട്ടിപ്പ് ;സുരേഷ്‌ഗോപിയ്ക്ക് മോട്ടോര്‍ വാഹനവകുപ്പിന്റെ നോട്ടീസ്

തിരുവനന്തപുരം: കേരളത്തിലെ ആഢംബര നികുതി വെട്ടിക്കാന്‍ പോണ്ടിച്ചേരിയില്‍ തന്റെ ഔഡി കാര്‍ രജിസ്റ്റര്‍ ചെയ്‌തെന്ന ആരോപണത്തില്‍ നടനും ബി.ജെ.പി എം.പിയുമായ സുരേഷ് ഗോപിക്ക് മോട്ടോര്‍ വാഹനവകുപ്പിന്റെ നോട്ടീസ്. ഈ മാസം 13ന് മുന്പ് നേരിട്ടു ഹാജരായി വാഹനത്തിന്റെ രേഖകള്‍ ഹാജരാക്കണമെന്ന് നോട്ടീസില്‍ നിര്‍ദേശിച്ചു.

വാഹനം മേടിച്ച് ഏറെക്കാലമായിട്ടും രജിസ്‌ട്രേഷന്‍ പുതുച്ചേരിയില്‍നിന്നു കേരളത്തിലേക്കു മാറ്റാത്തതു സംബന്ധിച്ചും സുരേഷ് ഗോപി വിശദീകരിക്കണമെന്നു നോട്ടീസില്‍ പറയുന്നു.2010ലാണ് 80 ലക്ഷത്തോളം വില വരുന്ന ഓഡി ക്യൂ 7 സുരേഷ് ഗോപി പോണ്ടിച്ചേരിയില്‍ റജിസ്റ്റര്‍ ചെയ്തത്. പോണ്ടിച്ചേരി ആര്‍ടി ഓഫീസിലെ രേഖകള്‍ പ്രകാരം 3 സിഎ, കാര്‍ത്തിക് അപ്പാര്‍ട്‌മെന്റ്‌സ്, 100 ഫീറ്റ് റോഡ്, എല്ലെപിള്ളെച്ചാവടി, പോണ്ടിച്ചേരി എന്ന വിലാസമാണ് സുരേഷ് ഗോപി നല്‍കിയിരിക്കുന്നത്.

എന്നാല്‍ ഈ വിലാസത്തില്‍ താാമസിക്കുന്നവര്‍ക്ക് സുരേഷ് ഗോപിയോ നേരിട്ട് അറിയുക പോലുമില്ല.ആഡംബര കാറുകള്‍ രജിസ്റ്റര്‍ ചെയ്യുവാന്‍ കേരളത്തില്‍ പതിനാല് ലക്ഷം രൂപ നികുതി നല്‍കേണ്ടി വരുമ്‌ബോള്‍ പുതുച്ചേരിയില്‍ ഒന്നര ലക്ഷം രൂപ മാത്രം നല്‍കിയാല്‍ മതി. ഈ അവസരം മുതലെടുത്താണ് ആഡംബര വാഹനങ്ങള്‍ പോണ്ടിച്ചേരിയിലെ വ്യാജ വിലാസങ്ങളിലും മറ്റുള്ളവരുടെ വിലാസങ്ങളിലും രജിസ്റ്റര്‍ ചെയ്യുന്നത്.

 

 

Read more topics: registration, sureshgopi, notice
English summary
vehicle registration sureshgopi notice
topbanner

More News from this section

Subscribe by Email