Friday September 21st, 2018 - 7:54:am
topbanner
Breaking News

വാഹന രജിസ്‌ട്രേഷന്‍ കേസ്: ഫഹദ് ഫാസിലിനെ ക്രൈബ്രാഞ്ച് അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു

Jikku Joseph
വാഹന രജിസ്‌ട്രേഷന്‍ കേസ്: ഫഹദ് ഫാസിലിനെ ക്രൈബ്രാഞ്ച് അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു

തിരുവനന്തപുരം: പുതുച്ചേരി വാഹന രജിസ്‌ട്രേഷന്‍ കേസില്‍ സിനിമാതാരം ഫഹദ് ഫാസിലിനെ ക്രൈബ്രാഞ്ച് അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. കേസ് സംബന്ധിച്ച് ചോദ്യം ചെയ്യുന്നതിനായി ഫഹദിനെ ഇന്ന് കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം വിളിപ്പിച്ചിരുന്നു.

അറിയാതെ പറ്റിയ തെറ്റാണെന്നും വാഹന രജിസ്‌ട്രേഷന്‍ സംബന്ധിച്ച കാര്യങ്ങള്‍ നോക്കിയിരുന്നത് മറ്റു ചിലര്‍ ആയിരുന്നെന്നും ചോദ്യം ചെയ്യലില്‍ ഫഹദ് പറഞ്ഞതായാണ് റിപ്പോര്‍ട്ട്. എത്ര പിഴയടക്കാനും താന്‍ ഒരുക്കമാണെന്ന് അദ്ദേഹം ക്രൈംബ്രഞ്ചിനെ അറിയിച്ചു. ആള്‍ ജാമ്യത്തിലും 50000 രൂപയുടെ ബോണ്ടിലുമാണ് അദ്ദേഹത്തെ ഇന്ന് ജാമ്യത്തില്‍ വിട്ടത്.

2010-ല്‍ വാങ്ങിയ ഒരു കാര്‍ പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത ഒരു കേസ് മാത്രമാണ് ഇപ്പോള്‍ ക്രൈംബ്രാഞ്ചിന്റെ മുന്നിലുള്ളത്. രണ്ടു തവണയായി ആഡംബര കാര്‍ വാങ്ങി നികുതിവെട്ടിച്ച് പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തെന്നുമാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. ജാമ്യക്കാര്‍ക്കൊപ്പമാണ് ഫഹദ് ഹാജരായിരിക്കുന്നത്. സമാനമായ കേസില്‍ നേരത്തെ നടന്‍ സുരേഷ് ഗോപിയും ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരായിരുന്നു. സമാന സംഭവത്തില്‍ അമലാ പോളിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

English summary
vehicle registration case fahad fasil
topbanner

More News from this section

Subscribe by Email