Friday February 22nd, 2019 - 8:40:pm
topbanner

ശ്രദ്ധിക്കു....രണ്ടു വര്‍ഷത്തെ ഇന്‍ഷ്വറന്‍സ് അടച്ചില്ലെങ്കിൽ സെപ്റ്റംബര്‍ മുതൽ വാഹനങ്ങള്‍ വില്‍ക്കാനാകില്ല

rajani v
ശ്രദ്ധിക്കു....രണ്ടു വര്‍ഷത്തെ ഇന്‍ഷ്വറന്‍സ് അടച്ചില്ലെങ്കിൽ സെപ്റ്റംബര്‍ മുതൽ വാഹനങ്ങള്‍ വില്‍ക്കാനാകില്ല

ന്യൂഡല്‍ഹി : രണ്ടു വര്‍ഷത്തെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷ്വറന്‍സ് പ്രീമിയം അടയ്ക്കാത്ത വാഹന നിര്‍മ്മാതാക്കള്‍ക്ക് സെപ്റ്റംബര്‍ ഒന്നു മുതല്‍ നാലുചക്ര വാഹനങ്ങള്‍ വില്‍ക്കാനാകില്ല. അഞ്ചു വര്‍ഷത്തെ ഇന്‍ഷുറന്‍സ് പ്രീമിയം അടച്ചാല്‍ മാത്രമേ ഇരുചക്ര വാഹനം വില്‍ക്കാന്‍ കഴിയൂ എന്നാണ് സുപ്രീംകോടതി ഉത്തരവ്.

നിലവില്‍ കാറുകള്‍ക്ക് ഒരു വര്‍ഷവും ഇരുചക്ര വാഹനങ്ങള്‍ക്ക് മൂന്ന് വര്‍ഷവും മുന്‍കൂര്‍ ഇന്‍ഷുറന്‍സ് പ്രീമിയം അടയ്ക്കണമെന്നാണ് വ്യവസ്ഥ വാഹനം ഡീലര്‍മാര്‍ക്ക് വില്‍ക്കുന്ന ഘട്ടത്തില്‍ തന്നെ നാലുചക്ര വാഹനങ്ങള്‍ക്ക് രണ്ടു വര്‍ഷവും ഇരുചക്ര വാഹനങ്ങള്‍ക്ക് അഞ്ചു വര്‍ഷകും തേർഡ് പാര്‍ട്ടി പ്രീമിയം നിര്‍ബന്ധമാക്കാന്‍ ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റിക്ക് റോഡ് സുരക്ഷയ്ക്കായുള്ള സുപ്രീംകോടതി കമ്മറ്റി നിര്‍ദേശം നല്‍കി.

റോഡിലെ കുഴികളില്‍ വീണ് ഉണ്ടാകുന്ന അപകടത്തിന് ഇരയാകുന്നവരുടെ കുടുംബത്തിന് ഒരു ധനസഹായം ഉറപ്പാക്കുന്നതിനെ കുറിച്ച് ആലോചിക്കാനും നിര്‍ദേശമുണ്ട്.

Viral News

Read more topics: vehicle, insurence, two years
English summary
vehicle insurence two years
topbanner

More News from this section

Subscribe by Email