Saturday September 21st, 2019 - 4:56:pm
topbanner
Breaking News
jeevanam

വാഹന പരിശോധനക്കിടയിൽ കഞ്ചാവുമായി അഞ്ച് യുവാക്കൾ പിടിയിൽ

RA
വാഹന പരിശോധനക്കിടയിൽ കഞ്ചാവുമായി അഞ്ച് യുവാക്കൾ പിടിയിൽ

നെടുങ്കണ്ടം: ഉടുമ്പൻചോല എക്‌സൈസ് റേഞ്ചിലെ പ്രത്യേക സംഘവും കമ്പംമെട്ട് എക്‌സൈസ് ചെക്കുപോസ്റ്റിലെ സംഘവും ചേർന്ന് പെരിയകുളത്ത് നടത്തിയ വാഹന പരിശോധനക്കിടയിൽ‌ കഞ്ചാവുമായി സ്വകാര്യ ഹോട്ടൽ മാനേജുമെന്റ് കോളേജിലെ വിദ്യാർഥികളായ അഞ്ച് യുവാക്കൾ അറസ്റ്റിൽ. ഇവരുടെ പക്കൽ നിന്നും 120 ഗ്രാം കഞ്ചാവ് കണ്ടെടുത്തു .

വൈക്കം സ്വദേശി മിട്ടു (20), മൂലക്കുളം സ്വദേശി എൽദോസ് (20), മൂവാറ്റുപുഴ സ്വദേശി നോയൽ (20), കൂത്താട്ടുകുളം സ്വദേശി കാർത്തിക് (22), തൊടുപുഴ സ്വദേശി കെവിൻ (21) എന്നിവരാണ് അറസ്റ്റിലായത്. ഇവർ സഞ്ചരിച്ചിരുന്ന കാറിന്റെ ഡ്രൈവർസീറ്റിനടിയിൽ ഒളിപ്പിച്ചനിലയിലായിരുന്നു കഞ്ചാവ്. എക്‌സൈസ് കാറും കസ്റ്റഡിയിലെടുത്തു.

Viral News

Read more topics: vehicle, cheking, kanjavu case
English summary
vehicle cheking kanjavu case
topbanner

More News from this section

Subscribe by Email