Thursday February 21st, 2019 - 1:17:am
topbanner

പറയാത്ത കാര്യങ്ങള്‍ പ്രചരിക്കുന്നു; എല്ലാ മതവിഭാഗങ്ങളുടെ പിന്തുണയും ലഭിച്ചതായി വീണാ ജോര്‍ജ്

NewsDesk
പറയാത്ത കാര്യങ്ങള്‍ പ്രചരിക്കുന്നു; എല്ലാ മതവിഭാഗങ്ങളുടെ പിന്തുണയും ലഭിച്ചതായി വീണാ ജോര്‍ജ്

ആറന്മുള: ആറന്മുള നിയോജക മണ്ഡലത്തില്‍ നിന്നും വിജയിച്ചശേഷം തിരഞ്ഞെടുപ്പ് സംബന്ധിച്ച സാമുദായികാടിസ്ഥാനത്തിലുള്ള ചര്‍ച്ചകള്‍
നിര്‍ഭാഗ്യകാരവും അംഗീകരിക്കാന്‍ കഴിയാത്തതുമാണെന്ന് എല്‍ഡിഎഫ് എംഎല്‍എ വീണാ ജോര്‍ജ്.

ഇതുമായി ബന്ധപ്പെട്ട് താന്‍ പറയാത്ത കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതായി വീണ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചൂണ്ടിക്കാട്ടി.

എല്ലാ മതവിഭാഗങ്ങളുടെയും സമുദായങ്ങളുടെയും പിന്തുണ തനിക്ക് ലഭിച്ചതായി വീണാ ജോര്‍ജ് പറയുന്നു. ഇത് മതനിരപേക്ഷതയുടെ
വിജയം കൂടിയാണ്. എല്ലാവരോടുമുള്ള നന്ദി ഒരിക്കല്‍ കൂടി അറിയിക്കുന്നു. ഞാന്‍ പറയാത്ത പല കാര്യങ്ങളും എന്റെ പേരില് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍ പെട്ടു. ഇത് അപലപനീയമാണ്. മണ്ഡലത്തിന്റെ വികസന വിഷയങ്ങളിലേക്ക് നമ്മുടെ ചര്‍ച്ചകള്‍ എത്തിപ്പെടട്ടെയെന്നും വീണ കുറിപ്പിലൂടെ വ്യക്തമാക്കി.

വീണയുടെ വിജയം ഓര്‍ത്തഡോക്‌സ് സഭയുടെ പിന്തുണയെ തുടര്‍ന്നാണെന്ന് സഭയുടെ പേരിലുള്ള ഓണ്‍ലൈന്‍ മാധ്യമത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇതേതുടര്‍ന്ന് തന്റെ വിജയത്തിന്റെ ക്രഡിറ്റ് മതനേതാക്കള്‍ ഏറ്റെടുക്കാന്‍ ശ്രമിക്കുന്നത് ശരിയല്ലെന്ന രീതിയില്‍ വീണാ ജോര്‍ജിനെതിരെ പ്രചരണമുണ്ടായിരുന്നു.

Viral News

English summary
veena george facebook post over aranmula controversy
topbanner

More News from this section

Subscribe by Email