Wednesday November 14th, 2018 - 1:52:am
topbanner

വീണാ ജോര്‍ജിന്റെ സ്വത്തു വിവരങ്ങളില്‍ പാകപ്പിഴയെന്ന് ഹൈക്കോകോടതി നിരീക്ഷണം

NewsDesk
വീണാ ജോര്‍ജിന്റെ സ്വത്തു വിവരങ്ങളില്‍ പാകപ്പിഴയെന്ന് ഹൈക്കോകോടതി നിരീക്ഷണം

കോട്ടയം: മാധ്യമപ്രവര്‍ത്തകയായിരുന്ന വീണാ ജോര്‍ജ് ഇലക്ഷന്‍ കമ്മിഷന് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കാണിച്ചിരിക്കുന്ന സ്വത്ത് വിവരങ്ങളില്‍ പ്രഥമദൃഷ്ട്യാ പാകപ്പിഴയുണ്ടെന്ന് ഹൈക്കോടതി നിരീക്ഷണം.

എതിര്‍ സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസിലെ കെ. ശിവദാസന്‍ നായരുടെ ഇലക്ഷന്‍ ഏജന്റും ഡി.സി.സി അംഗവുമായ ആര്‍. സോജിയാണ് ഇതുസംബന്ധിച്ച് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

ആറന്മുള മണ്ഡലത്തില്‍നിന്ന് നിയമസഭയിലേക്ക് മത്സരിക്കുന്ന സമയത്ത് വീണാജോര്‍ജിന്റെ ഭര്‍ത്താവ് ഡോ. ജോര്‍ജ് ജോസഫിന്റെ സ്വത്ത് വിവരങ്ങള്‍ സത്യവാങ്മൂലത്തില്‍ കാണിച്ചിട്ടില്ലെന്ന് പറയുന്നു.

മലങ്കര ഓര്‍ത്ത്‌ഡോക്‌സ് സിറിയന്‍ ചര്‍ച്ച് അസോസിയേഷന്‍ സെക്രട്ടറിയാണ് ജോര്‍ജ് ജോസഫ്. കൂടാതെ സാമ്പത്തിക ഭദ്രതയുള്ള കുടുംബത്തിലെ അംഗവും ലക്ഷങ്ങളുടെ ബാങ്ക് ബാലന്‍സുമുള്ള ആളാണെന്നും എന്നാല്‍, വീണാജോര്‍ജ് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഇക്കാര്യങ്ങളൊന്നും പരാമര്‍ശിച്ചിട്ടില്ലെന്നുമാണ്
പരാതിയില്‍ പറയുന്നത്. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അദ്ധ്യാപകനായിരുന്ന ഡോ. ജോര്‍ജ് ജോസഫ് രാജി വച്ചാണ് സഭാസെക്രട്ടറിയായി ചുമതലയേറ്റത്. തിരഞ്ഞെടുപ്പ് ഹര്‍ജി കോടതി തെളിവെടുപ്പിനായി മാറ്റി.

എന്റെ ഭര്‍ത്താവ് പലരുടെയും അടുത്തുപോകും: യൂത്ത് കോണ്‍ഗ്രസ് നേതാവിന് യുവതിയുടെ പച്ചത്തെറി

 

English summary
veena george asset affidavite kerala high court plea
topbanner

More News from this section

Subscribe by Email