Wednesday November 21st, 2018 - 1:26:am
topbanner

കീഴാറ്റൂര്‍ വയല്‍ക്കിളി സമരത്തില്‍ സജീവമായി ബിജെപി; തളിപ്പറമ്പ് പോലീസ് സ്‌റ്റേഷന്‍ ഉപരോധിക്കുന്നു

jithin
കീഴാറ്റൂര്‍ വയല്‍ക്കിളി സമരത്തില്‍ സജീവമായി ബിജെപി; തളിപ്പറമ്പ് പോലീസ് സ്‌റ്റേഷന്‍ ഉപരോധിക്കുന്നു

തളിപ്പറമ്പ്: കീഴാറ്റൂര്‍ ബൈപാസ് നിര്‍മാണവുമായി ബന്ധപ്പെട്ട് ഒരുവിഭാഗം പ്രദേശവാസികള്‍ നടത്തിവരുന്ന സമരത്തില്‍ ബിജെപി സജീവമാകുന്നു.

വയല്‍ നികത്തലുമായി ബന്ധപ്പെട്ട് സമരം ചെയത് അറസ്റ്റിലായ വയല്‍ക്കിളി പ്രവര്‍ത്തകര്‍ക്ക് ജാമ്യം നല്‍കാത്തതില്‍ പ്രതിഷേധിച്ച് ബി ജെ പി ജില്ലാ പ്രസിഡന്റ് പി സത്യപ്രകാശിന്റെ നേതൃത്ത്വത്തില്‍ തളിപ്പറമ്പ് പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. 49 പ്രവര്‍ത്തകരെയാണ് അറസ്റ്റു ചെയ്തത്.

കര്‍ഷകരുടെ സമരത്തെ ചോരയില്‍ മുക്കിക്കൊല്ലാനാണ് സര്‍ക്കാരും സി പി എമ്മും ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ബൈപ്പാസ് നിര്‍മിക്കുന്ന പ്രവര്‍ത്തിയുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെ വയല്‍ അളക്കാനെത്തിയ ദേശീയപാതാ അതോറിറ്റി അധികൃതര്‍ക്കു മുന്നില്‍ ഒരു കാരണവശാലും വയല്‍ നികത്താന്‍ അനുവദിക്കില്ലെന്നു കാട്ടി പ്രദേശവാസികള്‍ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുമെന്ന ആത്മഹത്യ ഭീഷിണിമുഴക്കിയിരുന്നു.

എന്ത് വിലകൊടുത്തും അളവ് തടയുമെന്നുമായിരുന്നു പ്രദേശത്ത് സമരം നടത്തുന്ന വയല്‍കിളികളുടെ ആഹ്വാനം. എന്നാല്‍, ഭൂവുടമകളുടെ സമ്മതപത്രം കിട്ടിക്കഴിഞ്ഞതിനാല്‍ സ്ഥലം ഏറ്റെടുക്കുന്നതിന് തടസമില്ലെന്നാണ് അധികാരികള്‍ പറയുന്നത്. സമരം ചെയ്തവരുടെ പന്തല്‍ സിപിഎം കത്തിച്ചതിനാല്‍ പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ട്.

English summary
vayalkkili strike keezhattoor arrest
topbanner

More News from this section

Subscribe by Email