Tuesday September 25th, 2018 - 11:29:pm
topbanner

'കീഴാറ്റൂരില്‍ വയല്‍കിളി നേതാവിന്റെ വീട് ആക്രമിച്ചത് ആര്‍എസ്എസ്'

NewsDesk
'കീഴാറ്റൂരില്‍ വയല്‍കിളി നേതാവിന്റെ വീട് ആക്രമിച്ചത് ആര്‍എസ്എസ്'

കണ്ണൂര്‍: കീഴാറ്റൂരില്‍ ബൈപ്പാസ് വിരുദ്ധ സമരത്തിന് നേതൃത്വം നല്‍കുന്ന സുരേഷ് കീഴാറ്റൂരിന്റെ വീടിനു നേര്‍ക്ക് ആക്രമണം നടത്തിയത് ആര്‍എസ്എസ് ആണെന്ന് സിപിഎം.

ആര്‍ എസ് എസിന്റെ കലാപശ്രമമമാണ് ആക്രമണം. സമരത്തിന്റെ പേരും പറഞ്ഞു നടക്കുന്നവര്‍തന്നെയാണ് ആക്രമണത്തിനു പിന്നിലെന്നും സി പി എം നേതാവ് എം വി ഗോവിന്ദന്‍ പറഞ്ഞു.

കഴിഞ്ഞദിവസം കീഴാറ്റൂരില്‍ ഡിവൈഎഫ്‌ഐയുടെ കൊടിമരം നശിപ്പിച്ച സംഭവത്തില്‍ ആര്‍എസ്എസ്സുകാര്‍ പിടിയിലായിരുന്നു. വയല്‍കിളി സമര നേതാവിനെ കൊല്ലാന്‍ പദ്ധതിയിട്ടതായും ഇവര്‍ വെളിപ്പെടുത്തി.

അതേസമയം, സുരേഷിന്റെ വീട് ആക്രമിക്കേണ്ട കാര്യം ബി ജെ പിക്ക് ഇല്ലെന്ന് ബി ജെ പി കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി സത്യപ്രകാശ് പറഞ്ഞു. സമരത്തിന് പിന്തുണ പ്രഖ്യാപിച്ചവരാണ് തങ്ങളെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെ രാത്രി 1.40 ഓടെയാണ് സുരേഷ് കീഴാറ്റൂരിന്റെ വീടിനു നേര്‍ക്ക് ആക്രമണമുണ്ടായത്. കല്ലേറില്‍ വീടിന്റെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. ബൈക്കിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്.

Read more topics: House, Vayalkili,Suresh, Keezhattoor
English summary
House of Vayalkili leader Suresh attacked in Keezhattoor
topbanner

More News from this section

Subscribe by Email