Monday February 18th, 2019 - 10:15:pm
topbanner

അഭിപ്രായവ്യത്യാസം രൂക്ഷമായി; കീഴാറ്റൂര്‍ വയല്‍ക്കിളികളുടെ ലോങ് മാര്‍ച്ച് പ്രഖ്യാപിച്ചില്ല

NewsDesk
അഭിപ്രായവ്യത്യാസം രൂക്ഷമായി; കീഴാറ്റൂര്‍ വയല്‍ക്കിളികളുടെ ലോങ് മാര്‍ച്ച് പ്രഖ്യാപിച്ചില്ല

കണ്ണൂര്‍: കീഴാറ്റൂരില്‍ വയല്‍നികത്തി ബൈപ്പാസ് നിര്‍മിക്കുന്നതിനെതിരെ വയല്‍ക്കിളികള്‍ നടത്താനിരുന്ന ലോങ് മാര്‍ച്ച് അനിശ്ചിതത്വത്തില്‍. ലോങ് മാര്‍ച്ച് തീരുമാനിക്കാനായി കീഴാറ്റൂര്‍ സമര ഐക്യദാര്‍ഢ്യ സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ കണ്‍വന്‍ഷനില്‍ അഭിപ്രായ വ്യത്യാസം രൂക്ഷമായതോടെ പ്രഖ്യാപനം നീട്ടി.

ഓഗസ്റ്റ് 11 ന് തൃശൂരില്‍ സമരസംഗമത്തിലാകും ഇതുസംബന്ധിച്ച തീരുമാനമെടുക്കകയെന്ന് വയല്‍ക്കിളി നേതാവ് സുരേഷ് കീഴാറ്റൂര്‍ പറഞ്ഞു. 'സമരകേരളം തിരുവനന്തപുരത്തേക്കെ'ന്ന മുദ്രാവാക്യവുമായി നടത്തുമെന്നു പറഞ്ഞ ലോങ് മാര്‍ച്ച് ഉടന്‍ നടത്തുമെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്.

എന്നാല്‍, ലോങ് മാര്‍ച്ചിന് വേണ്ടത്ര തയ്യാറെടുപ്പില്ലാതെ ഇറങ്ങിയാല്‍ പരാജയപ്പെടുമെന്ന് ഒരുവിഭാഗം അഭിപ്രായപ്പെട്ടു. പി ജയരാജന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ വയല്‍ക്കിളികളുമായി നേരത്തെ സംസാരിച്ചിരുന്നു. ഇതും ചിലരുടെ അഭിപ്രായ വ്യത്യാസത്തിന് കാരണമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

അതസമയം, വയല്‍ക്കിളികളുടെ ലോങ് മാര്‍ച്ച് ഉപേക്ഷിക്കണമെന്ന് ജയരാജന്‍ പറഞ്ഞു. വയല്‍ക്കിളികളുമായി യാതൊരു ശത്രുതയുമില്ലെന്നും സമരം അനാവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Viral News

Read more topics: Vayalkili, Long March
English summary
Vayalkili May Conduct `Long March
topbanner

More News from this section

Subscribe by Email