Friday September 20th, 2019 - 3:37:pm
topbanner
Breaking News
jeevanam

അമ്മ രണ്ട് കൈകളും പുറകോട് പിടിച്ചപ്പോള്‍ മാമന്‍ അച്ഛന്റെ കഴുത്തില്‍ കുത്തി ; പിതാവിന്റെ കൊലപാതകത്തില്‍ അമ്മയേയും കാമുകനേയും കുരുക്കിയ ആറുവയസുകാരന്റെ മൊഴി

suji
അമ്മ രണ്ട് കൈകളും പുറകോട് പിടിച്ചപ്പോള്‍ മാമന്‍ അച്ഛന്റെ കഴുത്തില്‍ കുത്തി ; പിതാവിന്റെ കൊലപാതകത്തില്‍ അമ്മയേയും കാമുകനേയും കുരുക്കിയ ആറുവയസുകാരന്റെ മൊഴി

വട്ടപ്പാറയില്‍ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യയുടെ സുഹൃത്ത് അറസ്റ്റില്‍. കാരമൂട് നമ്പാട് വിനോദാണ് മനോജിന്റെ കത്തിയ്ക്ക് ഇരയായത്. സംഭവത്തില്‍ വിനോദിന്റെ ഭാര്യ രാഖി രണ്ടാം പ്രതിയാകുമെന്നാണ് റിപ്പോര്‍ട്ട്.

വിനോദിന്റെ ആറുവയസ്സുള്ള മകന്റെ നിര്‍ണ്ണായക മൊഴിയാണ് പ്രതിയുടെ അറസ്റ്റിലേക്ക് എത്തിയത്. കഴിഞ്ഞ 12ന് കുത്തേറ്റ് രക്തം വാര്‍ന്ന നിലയില്‍ അബോധാവസ്ഥയിലാണ് വിനോദിനെ കണ്ടെത്തിയത്. ഞായറാഴ്ച പള്ളിയില്‍ പോയി മടങ്ങിയെത്തിയ വിനോദ് അടുക്കളയില്‍ മനോജിനെ കണ്ടത് ചോദ്യം ചെയ്തതോടെയാണ് പ്രശ്‌നമുണ്ടായത്. പ്രകോപിതനായ മനോജ് കത്തിയെടുത്ത് വിനോദിന്റെ കഴുത്തിന്റെ ഇടതുഭാഗത്ത് കുത്തിയിറക്കുകയായിരുന്നു. പരിക്കേറ്റ വിനോദ് പുറത്തേക്ക് ഓടിയിറങ്ങിയതും ബോധം കെട്ടു വീണു. ഈ സമയത്ത് പ്രതി അടുക്കള വാതില്‍ വഴി രക്ഷപ്പെട്ടു. വിനോദ് കഴുത്തറത്ത് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന ഭാര്യയുടെ മൊഴി മകന്‍ തിരുത്തി. അമ്മ രണ്ടു കൈകളും പുറകോട്ട് പിടിച്ചപ്പോള്‍ മാമന്‍ അച്ഛന്റെ കഴുത്തില്‍ കുത്തിയെന്നായിരുന്നു മകന്റെ മൊഴി . മകന്റെ കൊലപാതകത്തിന് കാരണം രാഖിയുടെ വഴിവിട്ട ബന്ധമാണെന്ന് വിനോദിന്റെ പിതാവ് ജോസഫ് പറഞ്ഞു.

Viral News

Read more topics: vattappara murder, husband, lover
English summary
vattappara murder new report
topbanner

More News from this section

Subscribe by Email