Saturday February 16th, 2019 - 11:02:am
topbanner

വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ എസ്.ഐ ദീപക്കിനെതിരെ മുന്‍ മജിസ്‌ട്രേറ്റിന്റെ മൊഴി

rajani v
വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ എസ്.ഐ ദീപക്കിനെതിരെ മുന്‍ മജിസ്‌ട്രേറ്റിന്റെ മൊഴി

കൊച്ചി: വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണക്കേസില്‍ നിര്‍ണായ വെളിപ്പെടുത്തലുമായി വരാപ്പുഴ മുന്‍ മജിസ്ട്രേറ്റ്.ദീപക് കസ്റ്റഡിയില്‍ എടുത്ത പ്രതികളെ ക്രൂരമായി മര്‍ദ്ദിച്ചതിന് ശേഷമാണ് തന്റെ മുമ്ബില്‍ ഹാജരാക്കിയിരുന്നതെന്നും മജിസ്‌ട്രേറ്റ് വ്യക്തമാക്കി.

പ്രതികളെ ക്രൂരമായി മര്‍ദ്ദിക്കുന്ന സ്വഭാവം ദീപക്കിനുണ്ടെന്നും മുമ്ബും ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും ഹൈക്കോടതി രജിസ്റ്റാര്‍ക്ക് നല്‍കിയ മൊഴിയില്‍ അദ്ദേഹം വ്യക്തമാക്കി.

ദീപക്കിന്റെ ഈ സ്വഭാവത്തെ പലതവണ താന്‍ ശാസിച്ചിരുന്നുവെന്നും മുന്‍ മജിസ്‌ട്രേറ്റ് മൊഴിയില്‍ പറഞ്ഞു. ശ്രീജിത്തിനെ ഹാജരാക്കാതെ റിമാന്‍ഡ് ചെയ്യുമെന്ന് വ്യക്തമാക്കിയിരുന്നെന്നും അദ്ദേഹം പറഞ്ഞു.

 

 

Viral News

Read more topics: varapuzha, custody, death
English summary
varapuzha custody death
topbanner

More News from this section

Subscribe by Email