Wednesday February 20th, 2019 - 5:13:pm
topbanner

വാരാപ്പുഴ സംഭവം: യഥാര്‍ത്ഥ പ്രതികള്‍ കോടതിയില്‍ കീഴടങ്ങി; ശ്രീജിത്ത് നിരപരാധി

rajani v
വാരാപ്പുഴ സംഭവം: യഥാര്‍ത്ഥ പ്രതികള്‍ കോടതിയില്‍ കീഴടങ്ങി; ശ്രീജിത്ത് നിരപരാധി

ആലുവ: വരാപ്പുഴ ദേവസ്വംപാടത്ത് പി.ആര്‍.ശ്രീജിത്ത് കസ്റ്റഡിയില്‍ മരിക്കാനിടയായ വീടാക്രമണക്കേസിലെ മുഖ്യപ്രതികള്‍ ആലുവ കോടതിയില്‍ കീഴടങ്ങി. വിപിന്‍ (28), അജിത്.കെ.ബി. (25), ശ്രീജിത്ത് എന്ന് വിളിക്കുന്ന തുളസീദാസ് (23) എന്നിവരാണ് കോടതിയില്‍ കീഴടങ്ങിയത്.

പോലീസിന്റെ കണ്ണുവെട്ടിച്ചാണ് മൂന്നുപേരും കോടതിയില്‍ കീഴങ്ങിയത്. വീടുകയറി ആക്രമിച്ച കേസിലെ ഒന്നും രണ്ടും മൂന്നും പ്രതികളാണ് ഇവര്‍. ആക്രമണത്തെ തുടര്‍ന്ന് ഗൃഹനാഥനായ വാസുദേവന്‍ ആത്മഹത്യ ചെയ്തതോടെ ഇവര്‍ ഒളിവില്‍ പോവുകയായിരുന്നു.കീഴടങ്ങിയ പ്രതികളെ റിമാന്‍ഡ് ചെയ്ത് ജയിലിലേക്ക് അയച്ചു.

സംഭവത്തില്‍ പോലീസ് കസ്റ്റഡിയില്‍ മരണപ്പെട്ട ശ്രീജിത് നിരപരാധിയായിരുന്നെന്നു കീഴടങ്ങിയ പ്രതികള്‍ പറഞ്ഞു. നേരത്തെ ഇതേ വീടാക്രമണക്കേസില്‍ പ്രതിയെന്നാരോപിച്ചാണു ശ്രീജിത്തിനെ പോലീസ് കസ്റ്റഡിയിലെടുക്കുന്നത്. പോലീസ് കസ്റ്റഡിയിലിരിക്കെ ശ്രീജിത്തിനു മരണം സംഭവിക്കുകയായിരുന്നു.

പോലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്ത് പ്രതിയെന്ന് സ്ഥാപിക്കാന്‍ പോലീസ് ഉണ്ടാക്കിയ വ്യാജരേഖ പ്രത്യേക അന്വേഷണസംഘം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. കേസ് ഫയലില്‍ നിന്ന് കാണാതായ രേഖയുടെ പകര്‍പ്പ് എസ് പി എവി ജോര്‍ജാണ് അന്വേഷണസംഘത്തിന് കൈമാറിയത്.

 

Viral News

English summary
varappuzha custody death case accused court
topbanner

More News from this section

Subscribe by Email