Saturday September 21st, 2019 - 10:38:am
topbanner
Breaking News
jeevanam

വനിതാ എം.എല്‍.എയെ അധിക്ഷേപിച്ച് ഓട്ടോ ഡ്രൈവര്‍ വഴിയില്‍ ഇറക്കിവിട്ടു

rajani
വനിതാ എം.എല്‍.എയെ അധിക്ഷേപിച്ച് ഓട്ടോ ഡ്രൈവര്‍ വഴിയില്‍ ഇറക്കിവിട്ടു

തിരുവനന്തപുരം: തിരുവനന്തപുരത്ത് വനിതാ എം.എല്‍.എയെ അധിക്ഷേപിച്ച് ഓട്ടോ ഡ്രൈവര്‍ വഴിയില്‍ ഇറക്കിവിട്ടു. കിഴക്കേകോട്ടയിലെ പ്രിയദര്‍ശിനി ഓഡിറ്റോറിയത്തില്‍ നിന്ന് എം.എല്‍.എ ക്വോര്‍ട്ടേഴ്‌സിലേക്ക് പോകാന്‍ ഓട്ടോറിക്ഷയില്‍ കയറിയ വൈക്കം എം.എല്‍.എയും എ.ഐ.വൈ.എഫ് സംസ്ഥാന കൗണ്‍സില്‍ അംഗവുമായ സി.കെ ആശയ്ക്കാണ് ഡ്രൈവറില്‍ നിന്ന് ദുരനുഭവമുണ്ടായത്. ചൊവ്വാഴ്ച രാത്രി 10.30ന് എ.ഐ.വൈ.എഫ് സംസ്ഥാന സമ്മേളനശേഷം മടങ്ങുമ്പോഴായിരുന്നു സംഭവം.

സമ്മേളനവേദിയില്‍ നിന്ന് കോട്ടയുടെ പ്രവേശനകവാടത്തിലെത്തിയാണ് മറ്റു രണ്ട് വനിതാ പ്രതിനിധികള്‍ക്കൊപ്പം ഓട്ടോ പിടിച്ചതെന്ന് സി.കെ ആശ പറഞ്ഞു.

എം.എല്‍.എ ക്വോര്‍ട്ടേഴ്‌സിലേക്കെന്നു പറഞ്ഞപ്പോള്‍ 80 രൂപയാകുമെന്നു പറഞ്ഞെങ്കിലും ആ സമയമായതിനാല്‍ കയറുകയായിരുന്നു. പകലാണെങ്കില്‍ 40 രൂപയും രാത്രിയായാല്‍ 60 രൂപയുമാണ് കൊടുക്കാറുള്ളതെന്നും ഇരട്ടിക്കൂലി വാങ്ങുന്നത് ശരിയല്ല എന്നും പറഞ്ഞതാണ് ഡ്രൈവറെ പ്രകോപിപ്പിച്ചത്. എന്നാല്‍ ഇവിടിറങ്ങിക്കോ എന്നായിരുന്നു മറുപടി.

ഇറങ്ങുന്നില്ലെന്നും ഇരട്ടിചാര്‍ജ്ജ് വാങ്ങുന്നത് ശരിയല്ല എന്നും ആവര്‍ത്തിച്ചതു മുതല്‍ ഡ്രൈവര്‍ മോശമായി സംസാരിച്ചു തുടങ്ങി.ഒപ്പമുള്ള പെണ്‍കുട്ടികള്‍ക്കൊപ്പം അനാശാസ്യത്തിന് പോയി വരികയാണെന്ന മട്ടില്‍ തീര്‍ത്തും അധിക്ഷേപിച്ചാണ് അയാള്‍ സംസാരിച്ചതെന്ന് എം.എല്‍.എ പറഞ്ഞു. ചേട്ടന്‍ പറയുന്ന പോലെ സ്ഥലത്ത് പോയി വരുന്നവരല്ല, സമ്മേളനത്തിന് പോയി വരുന്ന പ്രതിനിധികളാണെന്ന് വീണ്ടും പറയേണ്ടി വന്നപ്പോഴും എം.എല്‍.എയാണെന്നു പറഞ്ഞിരുന്നില്ല.

പിന്നെയും അസഭ്യവര്‍ഷം തുടര്‍ന്നപ്പോള്‍ കൂടെയുണ്ടായിരുന്ന പെണ്‍കുട്ടിയാണ് പറഞ്ഞത്, ചേട്ടന്‍ സൂക്ഷിച്ചു സംസാരിക്കണം, ഇത് വൈക്കത്തെ എം.എല്‍.എയാണെന്ന്. ഏത് എം.എല്‍.എയായാലും എനിക്കൊരു പ്രശ്‌നമൊന്നുമില്ല, പറയാനുള്ളത് പറഞ്ഞിരിക്കും എന്നായിരുന്നു അയാളുടെ മറുപടി.
''പരിധി വിട്ടപ്പോള്‍, കൂടുതല്‍ സംസാരിക്കണ്ട, വണ്ടി നിര്‍ത്തൂ എന്ന് ഞാനാവശ്യപ്പെട്ടു. വണ്ടി നിര്‍ത്തിക്കഴിഞ്ഞപ്പോഴാണ് ആളില്ലാത്ത പ്രദേശമാണെന്നു കണ്ടത്.

വണ്ടിയെടുക്കാനും ഒന്നുകില്‍ കയറിയ ഇടത്തോ അല്ലെങ്കില്‍ ക്വോര്‍ട്ടേഴ്‌സിലോ വിടാനും ആവശ്യപ്പെട്ടപ്പോള്‍ ഇനി നിങ്ങളെ കൊണ്ടുപോകില്ല, ഇവിടെ ഇറങ്ങിക്കോണം എന്നായിരുന്നു ആക്രോശം'' ആശ പറയുന്നു. ഈ പെണ്‍കുട്ടികളെയും കൊണ്ട് ഇവിടിറങ്ങാന്‍ പറ്റില്ലെന്ന് പറഞ്ഞപ്പോള്‍ 'നിങ്ങളെ കൊണ്ടുപോകുന്നതൊന്ന് കാണണം' എന്നു പറഞ്ഞ് വണ്ടിയും ഓഫാക്കി താക്കോലും ഊരിയെടുത്തു ഇറങ്ങിനില്‍ക്കുകയായിരുന്നു.

ആ സമയത്ത് അടുത്ത് മറ്റൊരു ഓട്ടോക്കാരന്‍ എത്തിയെങ്കിലും ആദ്യത്തെയാളെക്കാള്‍ മോശമായിരുന്നു പെരുമാറ്റം. ആ സമയത്ത് സമ്മേളനം കഴിഞ്ഞ് വന്ന സഖാക്കള്‍ പ്രശ്‌നത്തില്‍ ഇടപെട്ട് തര്‍ക്കത്തിലായി. ഉന്തും തള്ളും വരെയെത്തിയപ്പോള്‍ പോലീസ് സ്ഥലത്തെത്തി ഓട്ടോക്കാരനെ സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു. സി.പി.ഐ ജില്ലാ സെക്രട്ടറി ജി.ആര്‍.അനിലിന്റെ കാറിലാണ് പിന്നീട് ക്വോര്‍ട്ടേഴ്‌സിലേക്ക് പോയത്.

നിയമന വിവാദം: ഇ.പി. ജയരാജന്റെ ബന്ധു ദീപ്തി രാജിവച്ചു

ജയരാജന്റെ ശരിയാക്കല്‍ വീണ്ടും; ക്ലേസ് ആന്‍ഡ് സിറാമിക്‌സില്‍ ജി എംആയി മന്ത്രിയുടെ ബന്ധു

ആന്തൂരില്‍ ആയുര്‍വേദ റിസോര്‍ട്ടിനു പിന്നിലും മന്ത്രിപുത്രന്‍: ഇ പിയുമായി ബന്ധപ്പെട്ടു പുതിയ വിവാദം

Viral News

Read more topics: vanitha, mla, auto, driver
English summary
vanitha mla auto driver
topbanner

More News from this section

Subscribe by Email