Friday November 16th, 2018 - 3:12:pm
topbanner

വാളയാറിലെ സഹോദരിമാരുടെ മരണം ആത്മഹത്യയെന്ന് പൊലീസ് റിപ്പോർട്ട്

NewsDesk
വാളയാറിലെ സഹോദരിമാരുടെ മരണം ആത്മഹത്യയെന്ന് പൊലീസ് റിപ്പോർട്ട്

തിരുവനന്തപുരം: പാലക്കാട് ∙ വാളയാർ അട്ടപ്പള്ളത്തു പതിമൂന്നും ഒൻപതും വയസ്സുള്ള സഹോദരിമാർ സഹോദരിമാർ ആത്മഹത്യ ചെയ്തതതാണെന്ന് പൊലീസിന്റെ റിപ്പോർട്ട്. പെൺകുട്ടികളുടെ കൊല ചെയ്യപ്പെട്ടതാണെന്ന് കണ്ടെത്താനുള്ള തെളിവുകൾ ഒന്നും തന്നെ ലഭിച്ചിട്ടില്ലെന്നും ജില്ലാ പൊലീസ് മേധാവി സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. പെൺകുട്ടികളുടെ മരണം സംബന്ധിച്ച ഫോറൻസിക് പരിശോധനാഫലം കാത്തിരിക്കുകയാണെന്നും എസ്.പി വ്യക്തമാക്കി.

വാളയാർ അട്ടപ്പള്ളത്ത് ജനുവരി 13ന്, 13 വയസ്സുള്ള പെൺകുട്ടിയെയും, മാർച്ച് നാലിന് ഒൻപത് വയസ്സുള്ള സഹോദരിയെയും വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരും പീഡിപ്പിക്കപ്പെട്ടിരുന്നതായും പിന്നീട് നടന്ന അന്വേഷണത്തിൽ തെളിഞ്ഞു. ഈ കേസുമായി ബന്ധപ്പെട്ട് ഇതുവരെ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

നേരത്തെ, അന്വേഷണത്തിൽ വീഴ്ചവരുത്തിയതിന് കസബ എസ്ഐ പി.സി.ചാക്കേ‍ായെ സസ്പെൻഡ് ചെയ്തിരുന്നു. രണ്ടു ഡിവൈഎസ്പിമാർ, കസബ മുൻ സിഐ എന്നിവർക്കെതിരെ വകുപ്പുതല നടപടിക്ക് ഐജി എം.ആർ. അജിത് കുമാർ നിർദ്ദേശം നൽകീരുന്നു.

Read more topics: valayar, sisters, death,
English summary
valayar sisters death, police report suicide
topbanner

More News from this section

Subscribe by Email