Wednesday September 26th, 2018 - 8:41:pm
topbanner

വാളയാര്‍ പീഡനക്കേസില്‍ പൊലീസ് ചോദ്യം ചെയ്ത യുവാവ് തൂങ്ങിമരിച്ച നിലയില്‍

rajani
വാളയാര്‍ പീഡനക്കേസില്‍ പൊലീസ് ചോദ്യം ചെയ്ത യുവാവ് തൂങ്ങിമരിച്ച നിലയില്‍

പാലക്കാട്: വാളയാര്‍ പീഡനത്തില്‍ പെണ്‍കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് ചോദ്യം ചെയ്ത യുവാവ് തൂങ്ങിമരിച്ച നിലയില്‍. അട്ടപ്പള്ളം സ്വദേശി പ്രവീണ്‍ ആണ് മരിച്ചത്. മൂന്ന് തവണ ഇയാളെ ചോദ്യം ചെയ്യനായി സ്റ്റേഷനില്‍ വിളിച്ച് വരുത്തിയിരുന്നു.

കേസുമായി ബന്ധപ്പെട്ട് മരിച്ച പെണ്‍കുട്ടികളുടെ അയല്‍വാസിയായ 17കാരന്‍ ഉള്‍പ്പെടെ അഞ്ച് പേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.വാളയാര്‍ അട്ടപ്പള്ളത്ത് ജനുവരി 13ന്, 13 വയസ്സുള്ള പെണ്‍കുട്ടിയെയും, മാര്‍ച്ച് നാലിന് ഒന്‍പത് വയസ്സുള്ള സഹോദരിയെയും വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇരുവരും പീഡിപ്പിക്കപ്പെട്ടിരുന്നതായും പിന്നീട് നടന്ന അന്വേഷണത്തില്‍ തെളിഞ്ഞു. അതേസമയം, പെണ്‍കുട്ടികളുടെ മരണം സംബന്ധിച്ച് ദുരൂഹത നീക്കാന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

 

 

Read more topics: valayar, rape case, accused, suicide
English summary
valayar rape case accused suicide
topbanner

More News from this section

Subscribe by Email