Saturday September 22nd, 2018 - 3:07:pm
topbanner

വളപട്ടണത്ത് പാര്‍ക്ക് സ്ഥാപിക്കാന്‍ ആലോചനയില്ലെന്ന് പി ജയരാജന്‍

NewsDesk
വളപട്ടണത്ത് പാര്‍ക്ക് സ്ഥാപിക്കാന്‍ ആലോചനയില്ലെന്ന് പി ജയരാജന്‍

കണ്ണൂര്‍: വളപട്ടണത്ത് നേരത്തെയുണ്ടായിരുന്ന കണ്ടല്‍പാര്‍ക്ക് വീണ്ടും തുറന്നു പ്രവര്‍ത്തിക്കാന്‍ പാര്‍ട്ടി ആലോചിച്ചിട്ടില്ലെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍.

കണ്ടല്‍ച്ചെടികളെ സംരക്ഷിക്കാനുള്ള ടൂറിസം സൊസൈറ്റിയുടെ സംരക്ഷണപ്രവര്‍ത്തനങ്ങളെ പാര്‍ട്ടി പിന്തുണയ്ക്കും. സൊസൈറ്റിയുടെ എട്ടരയേക്കര്‍ സ്ഥലത്ത് കണ്ടല്‍ചെടികള്‍ വച്ചുപിടിപ്പിക്കാനും സംരക്ഷിക്കാനും സൊസൈറ്റിക്ക് അധികാരമുണ്ടെന്നാണ് സുപ്രീംകോടതി വിധി. അതേസമയം സ്ഥലത്ത് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പാടില്ലെന്നതടക്കമുള്ള ഹൈക്കോടതി വിധിയുമുണ്ടെന്ന് ജയരാജന്‍ ഓര്‍മിപ്പിച്ചു.

കണ്ടല്‍പാര്‍ക്ക് പുന:രാരംഭിക്കുമെന്ന് കഴിഞ്ഞദിവസം മന്ത്രി ഇപി ജയരാജന്‍ സൂചിപ്പിച്ചിരുന്നു. എന്നാല്‍, വ്യവസായതാല്‍പര്യം ലക്ഷ്യമിട്ടു കണ്ടല്‍പാര്‍ക്ക് സ്ഥാപിച്ചാല്‍ ഇനിയും എതിര്‍ക്കുമെന്നാണ് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്റെ മുന്നറിയിപ്പ്.

ജിഷയുടെ ഫോണിലെ യുവാക്കളുടെ ചിത്രങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം

കോവളം മസാജിങ് പാര്‍ലറുകളില്‍ പെണ്‍വാണിഭത്തിന് എച്ച്‌ഐവി ബാധിതരായ സ്ത്രീകളും

ലേറ്റസ്റ്റ് വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ് ബുക്ക് Like ചെയ്യുക

Read more topics: Valapattanam, Mangrove, tourism
English summary
Valapattanam Mangrove tourism project kicks up a row
topbanner

More News from this section

Subscribe by Email