Friday November 16th, 2018 - 8:13:pm
topbanner

മോഷണ ആരോപണത്തെ തുടര്‍ന്ന് ദമ്പതിമാരുടെ ആത്മഹത്യ ; വീട്ടില്‍ ഒരു തരി സ്വര്‍ണ്ണമില്ല ; കിട്ടിയത് പഴയ തുണികളും വായ്പാ കാര്‍ഡും

suji
മോഷണ ആരോപണത്തെ തുടര്‍ന്ന് ദമ്പതിമാരുടെ ആത്മഹത്യ ; വീട്ടില്‍ ഒരു തരി സ്വര്‍ണ്ണമില്ല ; കിട്ടിയത് പഴയ തുണികളും വായ്പാ കാര്‍ഡും

വാകത്താനം ; ദമ്പതിമാരായ സുനില്‍കുമാറും രേഷ്മയും ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഇവര്‍ താമസിച്ചിരുന്ന വാടക വീട് മുഴുവന്‍ പരിശോധിച്ചെങ്കിലും അന്വേഷണ സംഘത്തിന് ഒരു തരി സ്വര്‍ണ്ണം പോലും ലഭിച്ചില്ല. കിട്ടിയത് പഴയ തുണികളും വനിതാ കൂട്ടായ്മയില്‍ നിന്നുള്ള വായ്പാ കാര്‍ഡും സ്വര്‍ണം പൂശിയ മാലയും മാത്രം. സ്വര്‍ണ്ണം മോഷ്ടിച്ചെന്ന പരാതിയില്‍ പോലീസ് സ്‌റ്റേഷനില്‍ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് ദമ്പതികള്‍ ആത്മഹത്യ ചെയ്തത്.

വാകത്താനത്തെ വാടക വീട്ടില്‍ വെള്ളിയാഴ്ച നടന്ന പരിശോധ എല്ലാവരേയും വേദനയിലാഴ്ത്തിയിരിക്കുകയാണ്. ഇത്രയധികം സ്വര്‍ണ്ണം മോഷ്ടിച്ചെന്ന് ആരോപണവിധേയനായ സുനിലിന്റെ കുടുംബത്തിലെ യഥാര്‍ത്ഥ അവസ്ഥയാണ് പുറത്തുവന്നത്.

അത്യാവശ്യം വീട്ടുപകരണങ്ങള്‍ മാത്രമുള്ള വീട്. ഒരു സാധാരണക്കാരന്റെ പരിമിതികള്‍ ഇവിടെ കാണാം. അവസാന നിമിഷം ദമ്പതികള്‍ കടുത്ത മാനസിക വിഷമമാണ് അനുഭവിച്ചത്. പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ച ശേഷം തനിക്ക് മര്‍ദ്ദനമേറ്റിരുന്നുവെന്ന് സുഹൃത്തിനെ അറിയിച്ചിരുന്നു. അവസാനം കാര്യങ്ങള്‍ മരണത്തില്‍ കലാശിക്കുകയായിരുന്നു.

Read more topics: vakathanam couple ,suicide
English summary
vakathanam couple suicide
topbanner

More News from this section

Subscribe by Email