Friday November 16th, 2018 - 1:09:pm
topbanner

വാജ്‌പേയിയുടെ ചിതാഭസ്മം വലപ്പാട് നിമജ്ജനം ചെയ്തു

fasila
വാജ്‌പേയിയുടെ ചിതാഭസ്മം വലപ്പാട് നിമജ്ജനം ചെയ്തു

തൃശൂര്‍: മുന്‍ പ്രധാനമന്ത്രി എ.ബി. വാജ്‌പേയിയുടെ ചിതാഭസ്മം വലപ്പാട് ബീച്ചില്‍ നിമജ്ജനം ചെയ്തു. ബി.ജെ.പി. ജില്ലാ പ്രസിഡന്റ് എ. നാഗേഷിന്റെ നേതൃത്വത്തില്‍ തൃശൂരില്‍നിന്നും കൊണ്ടുവന്ന ചിതാഭസ്മം  ഉച്ചയ്ക്ക് പന്ത്രണ്ടോടെ തൃപ്രയാറില്‍വച്ച് നാട്ടിക നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍  നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്ത ബൈക്ക് റാലിയോടെ വരവേറ്റു.

തുടര്‍ന്ന് വലപ്പാട് ബീച്ച് കൊടിയമ്പുഴ ദേവസ്വം ബ്രഹ്മ തേജോമയം ക്ഷേത്രത്തിനു സമീപം പ്രാര്‍ഥനയും പൂജാ കര്‍മങ്ങള്‍ക്കുംശേഷം  പന്ത്രണ്ടരയ്ക്ക് കടലില്‍ നിമജ്ജനം ചെയ്തു. ശാന്തി കെ.ആര്‍. രാജേഷ് കാര്‍മികനായി. ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ് എം.എസ്. സമ്പൂര്‍ണ, എസ്.സി. മോര്‍ച്ച ദേശീയ സെക്രട്ടറി ഷാജുമോന്‍ വട്ടേക്കാട്, ബി.ജെ. പി. ജില്ലാ വൈസ് പ്രസിഡന്റ് രവികുമാര്‍ ഉപ്പത്ത്, കെ.വി. ശ്രീധരന്‍, ബി.ഡി.ജെ.എസ്. നേതാവ് ടി.വി. ബാബു എന്നിവരും നിമജ്ജന ചടങ്ങില്‍ പങ്കെടുത്തു.

Read more topics: thrissur, vajpayee, chitha bhasmam
English summary
vajpayee chitha bhasmam in valapad beach
topbanner

More News from this section

Subscribe by Email