Tuesday September 25th, 2018 - 8:41:pm
topbanner

വൈക്കം കൂട്ട ആത്​മഹത്യ; ചികിത്സയിലായിരുന്ന കുട്ടി മരിച്ചു

suvitha
വൈക്കം കൂട്ട ആത്​മഹത്യ; ചികിത്സയിലായിരുന്ന കുട്ടി മരിച്ചു

വൈക്കം: കഴിഞ്ഞ ദിവസം തീ​കൊളുത്തി ആത്​മഹത്യക്ക് ശ്രമിച്ച കുടുംബത്തിലെ രക്ഷപ്പെട്ട കുട്ടിയും മരിച്ചു. നാലം​ഗ കുടുംബം തീ​കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചപ്പോൾ അവശേഷിച്ചത് ശ്രീഹരി മാത്രമായിരുന്നു. എന്നാൽ ഇന്ന് രാവിലെ ശ്രീഹരിയും മരണത്തിന് കീഴടങ്ങുകയായിരുന്നു.

ശ്രീഹരിയുടെ അഛൻ സുരേഷ്​(45), അമ്മ സോജ(38), സഹോദരന്‍ സൂരജ്​(14) എന്നിവര്‍ ഇന്നലെ തന്നെ മരിച്ചിരുന്നു. ഗുരുതരാവസ്​ഥയിലായിരുന്ന ശ്രീഹരിയെ മെഡിക്കല്‍ കോളജ്​ ആശുപത്രിയിലെത്തി കണ്ട്​ വൈക്കം ഒന്നാം ക്ലാസ്​ മജിസ്​ട്രേറ്റ്​ മൊഴി എടുത്തിരുന്നു. ഇന്നലെ പുല്ര‍ച്ചെയാണ് നാലം​ഗ കുടുബം ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പെട്രോള്‍ ഒഴിച്ച്‌​ തീകൊളുത്തി മരിച്ചുവെന്നാണ്​ പൊലീസി​​ന്റെ പ്രാഥമിക നിഗമനം.

Read more topics: suicide, attempt, boy, died,
English summary
suicide attempt in vaikkom: the boy who dead in hospital
topbanner

More News from this section

Subscribe by Email