Wednesday February 20th, 2019 - 8:58:am
topbanner

വിവാഹ വീഡിയോയിലെ സ്ത്രീകളുടെ ദൃശ്യം മോര്‍ഫ് ചെയ്ത മുഖ്യ പ്രതി ബിബീഷ് പിടിയില്‍

NewsDesk
വിവാഹ വീഡിയോയിലെ സ്ത്രീകളുടെ ദൃശ്യം മോര്‍ഫ് ചെയ്ത മുഖ്യ പ്രതി ബിബീഷ് പിടിയില്‍

കോഴിക്കോട്: വടകരയില്‍ വിവാഹ വീഡിയോകളിലെ സ്ത്രീകളുടെ ചിത്രങ്ങള്‍ അശ്ശീല ചിത്രങ്ങളുമായി മോര്‍ഫ് ചെയ്ത സംഭവത്തിലെ മുഖ്യ പ്രതി ബിബീഷ് പിടിയില്‍.

ഇന്നലെ രാത്രി ഇടുക്കിയില്‍ വെച്ചാണ് ഇയാളെ പിടികൂടിയത്. വടകരയിലെ സദയം ഷൂട്ട് ആന്‍ഡ് എഡിറ്റിലെ വീഡിയോ എഡിറ്ററായിരുന്നു ബിബീഷ്. സ്റ്റുഡിയോ ഉടമ ദിനേശന്‍, ഫോട്ടോഗ്രാഫര്‍ സതീശന്‍ എന്നിവരെ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

വിവാഹ വീഡിയോകളിലെ സ്ത്രീകളുടെയും കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തു നഗ്‌നചിത്രങ്ങളാക്കി മാറ്റുന്ന ഇയാള്‍ക്കെതിരെ കോഴിക്കോട് വടകരയില്‍ പത്തിലധികം സ്ത്രീകളും അവരുടെ ബന്ധുക്കളും പൊലീസില്‍ പരാതി നല്‍കിയിരുന്നു. നാല്‍പ്പതിനായിരത്തിലധികം ചിത്രങ്ങള്‍ സൂക്ഷിച്ചിരുന്ന ഹാര്‍ഡ് ഡിസ്‌ക് കണ്ടെടുത്തെങ്കിലും സ്റ്റുഡിയോയിലെ ഫോട്ടോ എഡിറ്ററായിരുന്ന ബിബീഷ് ഒളിവില്‍ പോവുകയായിരുന്നു.

മുഖ്യ പ്രതിയായ ബിബീഷിനെ പിടികൂടാത്തതില്‍ വലിയ പ്രതിഷേധമായിരുന്നു വടകരയില്‍ ഉയര്‍ന്ന് വന്നിരുന്നത്. സമരം ശക്തമാവുന്നതിനിടെ ഇന്നലെ ബിബീഷിന് വേണ്ടി പോലീസ് ലുക്ക്ഔട്ട് നോട്ടീസും ഇറക്കിയിരുന്നു. തുടര്‍ന്നാണ് ഇയാള്‍ അറസ്റ്റിലായത്. മൂന്ന് സംഘമായിട്ടായിരുന്നു പോലീസ് അന്വേഷണം.

സുന്ദരിമാരുടെ ചിത്രങ്ങള്‍ കമ്പ്യൂട്ടറിന്റെ സഹായത്തോടെ രൂപമാറ്റം വരുത്തി അവരെ വിളിച്ചു ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തും. ഒരേ കുടുംബത്തിലെ വ്യത്യസ്ത സ്ത്രീകള്‍ക്കു സമാന അനുഭവമുണ്ടായപ്പോഴാണു പൊലീസില്‍ പരാതി നല്‍കിയത്. കുട്ടികളുടെ ഫോട്ടോയും മോര്‍ഫ് ചെയ്തതായി പരാതിയുണ്ട്.

ആദ്യം പിടിയിലായവര്‍ക്കെതിരേ ഐ.ടി ആക്ട് പ്രകാരവും, സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തിയെന്നുമായ ജാമ്യാമില്ലാ കേസാണ് ചുമത്തിയത്. ഇതേ കുറ്റങ്ങള്‍ തന്നെയാവും ബിബീഷിനെതിരേയും ചുമത്തുക.

ബിബീഷ് മോര്‍ഫിങ് നടത്തുന്നുണ്ടെന്ന് സ്ഥാപന ഉടമകള്‍ക്ക് നേരത്തെ മനസ്സിലായിരുന്നു. പക്ഷെ എഡിറ്റിങ്ങില്‍ മിടുക്കനായതിനാല്‍ ബിബീഷിനെതിരെ ഇവര്‍ നടപടിയും എടുത്തില്ല. ബിബീഷ് ഈ സ്ഥാപനത്തില്‍ നിന്ന് പുറത്ത് പോയി മറ്റൊരു സ്റ്റുഡിയോ തുറക്കാന്‍ ശ്രമം തുടങ്ങിയപ്പോഴാണ് കാര്യങ്ങള്‍ പുറത്തായത്. സ്ഥാപനഉടമകളുടെ നാടായ ചോറോട് പഞ്ചായത്തിലെ വൈക്കിലശ്ശേരിയിലെ ഒരു സ്ത്രീയുടെ ചിത്രമാണ് ആദ്യം പുറത്തായത്.

സ്റ്റുഡിയോ ഉടമകളുടെ നാടായതിനാല്‍ പ്രദേശത്തെ ഒട്ടുമിക്ക വിവാഹങ്ങള്‍ക്കും വീഡിയോ ചിത്രീകരണം നടത്തുന്നത് ഇവരാണ്. ഇവര്‍ വിവാഹ ചിത്രീകരണം നടത്തിയ മറ്റു പ്രദേശങ്ങളിലെ സ്ത്രീകളുടെ ചിത്രങ്ങളും ഇതേപോലെ മോര്‍ഫിങ് നടത്തിയതായി സൂചനകളുണ്ട്. അഞ്ചുവര്‍ഷം മുമ്പാണ് ബിബീഷ് സദയം സ്റ്റുഡിയോയില്‍ ജോലിക്കെത്തിയത്. അന്നുമുതല്‍ മോര്‍ഫിങ്ങും തുടങ്ങി. അതിനു മുമ്പുള്ള വിവാഹ വീഡിയോകളും മോര്‍ഫിങ്ങിനായി ഉപയോഗപ്പെടുത്തിയെന്ന വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട്. പത്ത് സ്ത്രീകളാണ് ഇതുവരെ പരാതി നല്‍കിയത്.

Viral News

English summary
vadakara studio morphing case: main accused bibeesh arrested
topbanner

More News from this section

Subscribe by Email